CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 32 Seconds Ago
Breaking Now

ബുദ്ധനെ പ്രീണിപ്പിക്കാന്‍ സന്ന്യാസി സ്വന്തം തലയറുത്തു! അറുക്കല്‍ യന്ത്രത്തിന്റെ സഹായത്താല്‍ ജീവനെടുത്ത സന്ന്യാസി 'ഉന്നതമായ ആത്മീയ' വ്യക്തിയായി പുനര്‍ജ്ജനിക്കുമെന്ന പ്രതീക്ഷയില്‍

അറുക്കല്‍ യന്ത്രം ബുദ്ധന്റെ ശില്‍പ്പത്തിന് സമീപം സ്ഥാപിച്ചാണ് സന്ന്യാസി തലയറുക്കല്‍ സംഘടിപ്പിച്ചത്

ആത്മീയമായി കൂടുതല്‍ ഉന്നതമായ വ്യക്തിയായി പുനര്‍ജ്ജനിക്കാമെന്ന പ്രതീക്ഷയില്‍ സ്വന്തം ശിരസ്സ് ച്ഛേദിച്ച് ബലി നല്‍കി ബുദ്ധ സന്ന്യാസി. തായ്‌ലാന്‍ഡിലാണ് അറുക്കല്‍ യന്ത്രത്തിന്റെ സഹായത്തോടെ സന്ന്യാസി ഈ കര്‍മ്മം നിര്‍വ്വഹിച്ചത്. അഞ്ച് വര്‍ഷത്തോളം ഈ ആചാരത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയ ശേഷമാണ് 68-കാരനായ തമാകോണ്‍ വാംഗ്പ്രീച്ച ജീവത്യാഗം ചെയ്തത്. 

ബുദ്ധഭഗവാന്‍ പിന്നീടുള്ള ജീവിതത്തില്‍ നന്മ കൊണ്ടുവരുമെന്ന വിശ്വാസത്തിലാണ് സന്ന്യാസി സ്വയം ബലി നല്‍കിയത്. ഏപ്രില്‍ 15ന് നോര്‍ത്ത് ഈസ്റ്റ് തായ്‌ലാന്‍ഡിലെ നോംഗ് ബുവാ ലാംഫു പ്രവിശ്യയിലുള്ള വാട് ഫൂ ഹിന്‍ ക്ഷേത്രത്തിലാണ് സന്ന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

തന്റെ പദ്ധതികള്‍ തമാകോണ്‍ അടുത്ത് വെച്ചിരുന്ന മാര്‍ബിള്‍ ശിലയില്‍ കുറിച്ചുവെച്ചിരുന്നു. 'സ്വന്തം തലയറുത്തത് ബുദ്ധനെ സ്തുതിക്കുന്നതിന് വേണ്ടിയാണ്. അഞ്ച് വര്‍ഷമായി ഇതിന് ഒരുങ്ങുകയാണ്. തലയറുത്ത്, ആത്മാവിനെ നല്‍കിക്കൊണ്ട് ഭഗവാന്‍ അടുത്ത ജന്മത്തില്‍ കൂടുതല്‍ ഉന്നത ആത്മീയതയുള്ള വ്യക്തിയായി മാറ്റാന്‍ സഹായിക്കുമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്', അനന്തിരവന്‍ ബൂണ്‍ചേര്‍ഡ് വെളിപ്പെടുത്തി. 

അറുക്കല്‍ യന്ത്രം ബുദ്ധന്റെ ശില്‍പ്പത്തിന് സമീപം സ്ഥാപിച്ചാണ് സന്ന്യാസി തലയറുക്കല്‍ സംഘടിപ്പിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.