CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 43 Seconds Ago
Breaking Now

വൈഗ കൊലക്കേസില്‍ പിടിക്കപ്പെടാതിരിക്കാന്‍ സനു മോഹന്‍ പല ശ്രമങ്ങളും നടത്തി ; മൊഴി പലതും കള്ളമെന്നും പൊലീസ്

കൃത്യമായി ആസൂത്രണം ചെയ്താണ് സനു മോഹന്‍ കൊലപാതകം നടത്തിയതെന്നും കമ്മീഷണര്‍ പറഞ്ഞു.

വൈഗ കൊലപാതകത്തില്‍ പിടിക്കപ്പെടാതിരിക്കാന്‍ പ്രതി സനു മോഹന്‍ ചെയ്ത ശ്രമങ്ങളെ പറ്റി വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥര്‍.

അയാള്‍ തങ്ങളെയാണ് നിരീക്ഷിച്ചിരുന്നതെന്നും അത്രമാത്രം ശ്രദ്ധിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു ചക്കില്ലം പറഞ്ഞു. കൃത്യമായി ആസൂത്രണം ചെയ്താണ് സനു മോഹന്‍ കൊലപാതകം നടത്തിയതെന്നും കമ്മീഷണര്‍ പറഞ്ഞു.

ഫോണ്‍ നശിപ്പിച്ചതും വാഹനം വിറ്റതുമെല്ലാം ഈ ഉദ്ദേശത്തോടെയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒളിവില്‍ താമസിച്ചിരുന്ന കാലത്ത് ഇയാള്‍ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിക്കാതിരുന്നത് പിടിക്കപ്പെടാതിരിക്കാനാണെന്നും പൊലീസ് പറഞ്ഞു.

2016ല്‍ പൂനെയിലെ ബിസിനസ് ഒഴിവാക്കി നാട്ടിലെത്തിയ പ്രതി സോഷ്യല്‍ മീഡിയകളില്‍ നിന്ന് അകലം പാലിച്ചതും അന്വേഷണത്തെ ബാധിച്ചിരുന്നു. നാടുവിടുന്ന സമയത്ത് പ്രതി ഭാര്യയുടെ ഫോണാണ് ഉപയോഗിച്ചിരുന്നത്.പിന്നീട് ഇത് വഴിയിലുപേക്ഷിക്കുകയും ചെയ്തു. വാളയാര്‍ കടക്കുന്ന സമയത്ത് സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സനു മോഹന്‍ ജീവിച്ചിരിക്കുന്നുവെന്നതിന് തെളിവ് നല്‍കിയത്. പിന്നീട് നീണ്ട 27 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

അതേസമയം മകളെ കൊന്നത് താനാണെന്ന് സനു മോഹന്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കടബാധ്യതയെ തുടര്‍ന്നാണ് മകള്‍ വൈഗയെ കൊന്നതെന്നാണ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.