CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 55 Minutes 54 Seconds Ago
Breaking Now

യുക്മ ദേശീയ സമിതിയുടെ അന്താരാഷ്ട്ര നഴ്‌സസ് ദിനാശംസകള്‍...... യുക്മ നഴ്‌സസ് ഫോറത്തിന്റെ നഴ്‌സസ് ദിനാഘോഷങ്ങള്‍ മെയ് 23 ന്....

ഇന്ന് മെയ് 12 അന്താരാഷ്ട്ര നഴ്‌സസ് ദിനം. കോവിഡ് മഹാമാരി ലോകമൊട്ടാകെ മനുഷ്യജീവന് നാശം വിതറി മുന്നേറുമ്പോള്‍ മുന്നണി പോരാളികളായി സ്വജീവന്‍ പണയം വച്ചു ആതുര ശുശ്രൂഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള മാലാഖമാര്‍ക്ക് യുക്മയുടെയും യുക്മ നഴ്‌സസ് ഫോറത്തിന്റെയും പേരില്‍  നഴ്‌സസ് ദിനത്തിന്റെ ആശംസകള്‍.

 ആധുനിക നഴ്‌സിംഗിന്റെ സ്ഥാപകയായ ഫ്‌ലോറെന്‍സ്  നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 ലോകം അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നു. ആതുരസേവനരംഗത്തെ പകരംവെക്കുവാന്‍ കഴിയാത്ത, ദയയുടെയും സ്‌നേഹവായ്പിന്റെയും പ്രതീകമായ മാലാഖമാരെന്നു ലോകം വിശേഷിപ്പിക്കുന്ന നഴ്‌സിംഗ്  എന്ന ജോലി ചെയ്യുന്നതില്‍ ഓരോ നഴ്‌സുമാര്‍ക്കും  അഭിമാനിക്കാം.

യുക്മ യുകെയിലെ മലയാളി നഴ്‌സുമാര്‍ക്കു വേണ്ടി സ്ഥാപിച്ചിരിക്കുന്ന സംഘടനയാണ് യുക്മ നഴ്‌സസ് ഫോറം (UNF). കഴിഞ്ഞ കാലങ്ങളില്‍ യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ യുകെയിലെ നഴ്‌സുസുമാര്‍ക്കായി നിരവധി പരിപാടികള്‍ യു.എന്‍.എഫ് സംഘടിപ്പിച്ചിട്ടുണ്ട്. നഴ്‌സുമാരുടെ ശമ്പളവര്‍ദ്ദന ആവശ്യപ്പെട്ടുകൊണ്ടും, പുതിയതായി യുകെയിലെത്തിച്ചേര്‍ന്നിരിക്കുന്ന നഴ്‌സുമാരുടെ പെര്‍മനന്റ് റസിഡന്‍സ് നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടു കൊണ്ടും യുകെയിലെ ഭരണ നേതൃത്വത്തിന് പ്രാദേശിക എംപിമാര്‍ മുഖാന്തിരം നിവേദനങ്ങള്‍ നല്കുവാന്‍ ഇക്കാര്യങ്ങളില്‍ അനുകൂലമായ അഭിപ്രായം ഉണ്ടാക്കിയെടുക്കുവാനും യുക്മയ്ക്കും യു.എന്‍ എഫിനും സാധിച്ചിട്ടുണ്ട്. അനുകൂലമായ തീരുമാനം ഉണ്ടാക്കിയെടുക്കുവാനുള്ള പോരാട്ടങ്ങള്‍ തുടരുകയാണ്.

യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നഴ്‌സസ് ദിനാഘോഷങ്ങള്‍ മെയ് 23 ഞായറാഴ്ച നടക്കുകയാണ്. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടികളില്‍ രാഷട്രീയ സാമൂഹ്യ രംഗങ്ങളിലേയും നഴ്‌സിംഗ് മേഖലയിലേയും പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. നഴ്‌സിംഗ് മേഖലയിലെ പ്രമുഖര്‍ നയിക്കുന്ന പ്രസ്തുത പരിപാടി കലാപരിപാടികളും കോര്‍ത്തിണക്കിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

മെയ് 23 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് യുക്മയുടെ ഫെയ്‌സ് ബുക്ക് പേജിലൂടെ ലൈവായിട്ടാണ് പരിപാടികള്‍ നടക്കുന്നത്.

ആതുരസേവന മേഖലയുടെ ജീവത്തുടിപ്പുകളാണ് നഴ്‌സുമാര്‍. രോഗികളുടെ  ആരോഗ്യ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും ക്ഷേമത്തിനും വേണ്ടി നിലകൊള്ളുന്നവരുമാണ് നഴ്‌സുമാര്‍. നഴ്‌സുമാര്‍ ഓരോരുത്തരും അവരവര്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ വളരെ പ്രധാന പങ്കുവഹിക്കുന്നവരാണ്.

മൂന്നും നാലും അതിലധികവും വര്‍ഷങ്ങളിലെ  പഠനകാലങ്ങളില്‍  നേടുന്ന വിലമതിക്കാനാവാത്ത വിജ്ഞാനവും, പരിശീലനകാലങ്ങളില്‍  നേടുന്ന അമൂല്ല്യമായ അറിവുകളും ലോകത്തിനെ പുതിയ ഒരു ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുവാന്‍ പ്രാപ്തമായ രീതിയില്‍ കൊണ്ടു പോകുവാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാധിക്കുന്നു.  അത് കുലീനമായ നഴ്‌സിംഗ് ജോലിയുടെ  മാത്രം പ്രത്യേകതയാണത്. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ നഴ്‌സുമാരുടെ ജോലി വളരെയേറെ ഉത്തരവാദിത്വവും അപകടവും നിറഞ്ഞതാണ്. എന്നിരുന്നാലും രോഗികളില്‍നിന്നും അവരുടെ ബന്ധുക്കളില്‍  നിന്നും  സഹ പ്രവര്‍ത്തകരില്‍ നിന്നും  ലഭിക്കുന്ന നല്ല പ്രതികരണങ്ങള്‍, മറ്റുള്ളവര്‍ക്കായി  ചെയ്യുന്ന നല്ല പ്രവര്‍ത്തികള്‍, അഭിമാനിക്കാന്‍ ഏറെയുണ്ട് ആരോഗ്യ ഖേലയിലെ മാലാഖമാര്‍ക്ക്. 

എല്ലാ യു.കെ. മലയാളി നഴ്‌സുമാരെയും സംയോജിപ്പിക്കുകയും അവരെ   പിന്തുണയ്ക്കുകയും ചെയുന്ന ഒരു വലിയ പ്ലാറ്റ്‌ഫോമാണ് യുക്മ നഴ്‌സസ് ഫോറം (യു.എന്‍.എഫ്). പരിശീലനം, വര്‍ക്ക്‌ഷോപ്പുകള്‍, സെമിനാറുകള്‍ തുടങ്ങിയവയിലൂടെ നഴ്‌സുമാരുടെ അറിവും വൈദഗ്ധ്യവും മെച്ചപ്പെടുത്തുവാനും  നഴ്‌സുമാരെ ശാക്തീകരിക്കാനും അവരുടെ പ്രൊഫഷണല്‍ വികാസത്തിനും ലക്ഷ്യമിട്ടാണ് യു.എന്‍.എഫ് പ്രവര്‍ത്തിക്കുന്നത്. യു കെയിലെ എല്ലാ മലയാളി നഴ്‌സുമാരും   പ്രൊഫഷണല്‍ കാര്യങ്ങളില്‍  പൊതു താല്പര്യം വികസിപ്പിക്കാനും പരിരക്ഷിക്കുവാനും യു.എന്‍.എഫുമായി   ബന്ധപ്പെട്ടുകൊണ്ടു പ്രവര്‍ത്തിക്കാന്‍ യു എന്‍ എഫ് ദേശീയ സമിതി അഭ്യര്‍ത്ഥിക്കുന്നു. 

യുക്മ നഴ്‌സസ് ഫോറത്തിന്റെ നഴ്‌സസ് ദിനാഘോഷങ്ങളിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി യുക്മ ജോയിന്റ് സെക്രട്ടറിയും യു എന്‍ എഫ് നാഷണല്‍ കോര്‍ഡിനേറ്ററുമായ സാജന്‍ സത്യന്‍, പ്രസിഡന്റ് സിന്ധു ഉണ്ണി, സെക്രട്ടറി ലീനുമോള്‍ ചാക്കോ എന്നിവര്‍ അറിയിച്ചു.

 

Sajish Tom

 

അലക്‌സ് വര്‍ഗീസ് 

(യുക്മ ദേശീയ ജനറല്‍ സെക്രട്ടറി)

 




കൂടുതല്‍വാര്‍ത്തകള്‍.