CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 43 Seconds Ago
Breaking Now

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് നേര്‍ക്ക് കയ്യേറ്റം ; ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ മുഖത്തടിച്ചു ; ദൃശ്യങ്ങള്‍ പുറത്ത്

മാക്രോണിന് നേരെയുണ്ടായത് ജനാധിപത്യത്തിന് അപമാനമാകുന്ന നടപടിയെന്നാണ് ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ് പ്രതികരിച്ചത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് നേര്‍ക്ക് കയ്യേറ്റം. തെക്കന്‍ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ മാക്രോണ്‍ ജനങ്ങളോട് ഇടപഴകുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തിലൊരാള്‍ അദ്ദേഹത്തിന്റെ മുഖത്തടിച്ചത്. സുരക്ഷ ഉദ്യോഗസഥര്‍ ഇടപെട്ട് മാക്രോണിനെ ഉടന്‍ സംഭവ സ്ഥലത്ത് നിന്നും മാറ്റി. മാക്രോണിനെതിരായ കയ്യേറ്റശ്രമത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിട്ടുണ്ട്.

സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമമായ ബിഎഫ്എം ടിവിയും ആര്‍ എംസി റേഡിയോയും റിപ്പോര്‍ട്ട് ചെയ്തു. മാക്രോണിന് നേരെയുണ്ടായത് ജനാധിപത്യത്തിന് അപമാനമാകുന്ന നടപടിയെന്നാണ് ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ് പ്രതികരിച്ചത്.

കോവിഡിന് പിന്നാലെ  ജനങ്ങളുടെ ജീവിതം എങ്ങനെ സാധാരണ നിലയിലേക്ക് മടങ്ങുന്നുവെന്ന് വിലയിരുത്തുന്നതിനും മറ്റുമായാണ് അദ്ദേഹം തെക്ക്കിഴക്കന്‍ ഫ്രാന്‍സിലെ ഡ്രോം പ്രദേശത്ത് മാക്രോണ്‍ സന്ദര്‍ശനത്തിലെത്തിയത്. തന്നെ കാണാനായി നില്‍ക്കുന്ന ജനക്കൂട്ടത്തിലേക്കടുക്കുന്ന മാക്രോണിന് നേര്‍ക്കാണ് ഒരാള്‍ പെട്ടന്ന് എത്തുന്നതും അദ്ദേഹത്തിന്റെ മുഖത്തടിക്കുന്നതും ചെയ്യുന്നത്.ഇതിന്റെ ദൃശ്യങ്ങള്‍ വളരെ വ്യക്തമായി തന്നെ വീഡിയോയില്‍ കാണാനാകും.

 




കൂടുതല്‍വാര്‍ത്തകള്‍.