CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 56 Minutes 54 Seconds Ago
Breaking Now

ബ്രിട്ടനിലെത്തിയ ജോ ബൈഡന്‍ 'സൂപ്പര്‍ കൂള്‍'! കോണ്‍വാളിലെ ഹോട്ടലിന് പുറത്ത് ജീന്‍സും, സ്‌നീക്കറും അണിഞ്ഞ് ഭാര്യക്കൊപ്പം സാധാരണക്കാര്‍ക്കൊപ്പം ഡ്രിങ്ക്‌സ് അടിച്ച് ഞെട്ടിച്ചു; അമേരിക്കന്‍ പ്രസിഡന്റിനും, ഭാര്യക്കും ആതിഥേയത്വം വഹിച്ച് ബോറിസും, കാരിയും, കുഞ്ഞും!

അമേരിക്കന്‍ പ്രസിഡന്റ് പുതിയൊരു ശുദ്ധവായുവാണ് നല്‍കുന്നതെന്ന് ബോറിസ് പ്രശംസിച്ചു

കോണ്‍വാളില്‍ ജി7 സമ്മേളനം നടക്കുകയാണ്. യുഎസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സുപ്രധാന അതിഥികള്‍ യുകെയില്‍ ഇതിന്റെ ഭാഗമായി എത്തിയിട്ടുണ്ട്. ആദ്യ ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡനും, ഭാര്യ ജില്‍ ബൈഡനും തങ്ങള്‍ താമസിക്കുന്ന സെന്റ് ഐവ്‌സിലെ ട്രെഗെനാ കാസില്‍ ഹോട്ടലിന് മുന്നിലേക്ക് സാധാരണക്കാരെ പോലെ ഇറങ്ങിവന്ന് കൊണ്ടാണ് മറ്റ് അതിഥികളെ ഞെട്ടിച്ചത്. 

സ്‌നീക്കേഴ്‌സും, ജീന്‍സും ധരിച്ചാണ് ജോ ബൈഡനും, ഭാര്യ ജില്ലും കോണ്‍വാളിലെ ഹോട്ടലിന് പുറത്ത് മറ്റ് സാധാരണക്കാര്‍ക്കൊപ്പം ഡ്രിങ്ക്‌സിന് എത്തിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും, ഭാര്യ കാരിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുവരും സെന്റ് ഐവ്‌സിലെ ഹോട്ടലിന് മുന്നിലെ സീറ്റിംഗ് ഏരിയയില്‍ എത്തിയത്. 

പ്രസിഡന്റും, ബോറിസ് ജോണ്‍സനും തമ്മില്‍ ആദ്യമായി മുഖാമുഖം കണ്ടപ്പോള്‍ ഇതുവരെയുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യേക ബന്ധത്തിന്റെ പ്രാധാന്യം എടുത്ത് പറയാനാണ് ശ്രമിച്ചത്. 'യുകെയിലെ ആദ്യ സമ്പൂര്‍ണ്ണ ദിനം മികച്ചതായിരുന്നു. പ്രധാനമന്ത്രി ജോണ്‍സനുമായുള്ള യോഗം പ്രയോജനകരമായി. സവിശേഷ ബന്ധത്തെ ഊട്ടിയുറപ്പിച്ചു, ഞങ്ങളുടെ ജനങ്ങള്‍ തമ്മിലുള്ള പ്രത്യേക ബന്ധമാണത്', ബൈഡന്‍ പറഞ്ഞു. 

ബോറിസിന് പുതിയൊരു ബൈക്കും, ഹെല്‍മെറ്റുമാണ് ബൈഡന്‍ സമ്മാനമായി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ പ്രസിഡന്റ് പുതിയൊരു ശുദ്ധവായുവാണ് നല്‍കുന്നതെന്ന് ബോറിസ് പ്രശംസിച്ചു. യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രക്‌സിറ്റ് ചര്‍ച്ചകളില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട് വിഷയം കൈകാര്യം ചെയ്ത സര്‍ക്കാര്‍ രീതികളില്‍ യുഎസിന് അസന്തുഷ്ടിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ബോറിസ് തള്ളി. കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഒരുമിച്ച് നില്‍ക്കാനും, കൂടുതല്‍ പരിഹാരങ്ങള്‍ കണ്ടെത്താനും, ബെല്‍ഫാസ്റ്റ് എഗ്രിമെന്റ് ഉയര്‍ത്തിപ്പിടിക്കാനുമാണ് തീരുമാനം, ബോറിസ് കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.