CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 26 Minutes 44 Seconds Ago
Breaking Now

മാര്‍ട്ടിന്‍ താമസിച്ചിരുന്നത് 43000 രൂപ മാസ വാടകയുള്ള ഫ്‌ലാറ്റില്‍; സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണം

മാര്‍ട്ടിന്റെ മൊബൈല്‍ ഫോണ്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവ കേന്ദ്രീകരിച്ചു അന്വേഷണം പുരോഗമിക്കുകയാണ്

കൊച്ചിയിലെ ഫ്‌ലാറ്റ് പീഡനക്കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ പരാതികള്‍ ഉള്ളവര്‍ സമീപിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അറിയിപ്പ് പുറത്തിറക്കി. കൂടുതല്‍ ചോദ്യംചെയ്യലിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് തിങ്കളാഴ്ച അപേക്ഷ നല്‍കും. യുവതിയുടെ പരാതിയില്‍ നടപടി വൈകിയതില്‍ വകുപ്പ് തല അന്വേഷണം പുരോഗമിക്കുകയാണ്. ഓണ്‍ലൈനിലൂടെ കോടതിയില്‍ ഹാജരാക്കിയ മാര്‍ട്ടിന്‍ ജോസഫിനെ ഈ മാസം 23 വരെ റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ എടുത്തു ചോദ്യംചെയ്യാന്‍ പൊലീസ് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. മാര്‍ട്ടിന്റെ മൊബൈല്‍ ഫോണ്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവ കേന്ദ്രീകരിച്ചു അന്വേഷണം പുരോഗമിക്കുകയാണ്. 43000 രൂപ മാസ വാടകയുള്ള ഫ്‌ലാറ്റില്‍ ആയിരുന്നു മാര്‍ട്ടിന്‍ താമസിച്ചിരുന്നത്. ആഡംബര ജീവിതത്തിനുള്ള പണം മാര്‍ട്ടിന് എവിടുന്ന് കിട്ടുന്നു എന്നതിലും അന്വേഷണം ആരംഭിച്ചു. മാര്‍ട്ടിനെതിരെ ഏന്തെങ്കിലും പരാതിയുള്ളവര്‍ സമീപിക്കണമെന്ന് അറിയിച്ച് പോലീസ് അറിയിപ്പ് പുറത്തിറക്കി. സാമ്പത്തിക തര്‍ക്കങ്ങളും പൊലീസിനെ അറിയിക്കാം.

മാര്‍ട്ടിനെ കസ്റ്റഡിയില്‍ കിട്ടിയാല്‍ അടുത്ത ആഴ്ച തന്നെ സംഭവം നടന്ന മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റിലും ഒളിവില്‍ താമസിച്ച കാക്കനാട് ഉള്ള ഫ്‌ലാറ്റിലും എത്തിച്ചു തെളിവെടുപ്പ് നടത്തും. മൂന്ന് ദിവസം ഒളിവില്‍ താമസിച്ച തൃശൂരിലെ വിവിധ സ്ഥലങ്ങളിലും തെളിവെടുപ്പ് ഉണ്ടാകും. യുവതിയില്‍ നിന്ന് വാങ്ങിയ 5 ലക്ഷം രൂപ നിക്ഷേപിച്ചത് എവിടെയാണെന്നും പൊലീസ് പരിശോധിക്കും. മാര്‍ട്ടിനൊപ്പം ഒളിവില്‍ കഴിഞ്ഞ മറ്റുള്ളവര്‍ക്കായി തൃശൂര്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. യുവതിയുടെ പരാതിയില്‍ അന്വേഷണം വൈകിയത് എന്തുകൊണ്ടെന്നതില്‍ വകുപ്പ് തല അന്വേഷണം തുടങ്ങി. എറണാകുളം സെന്‍ട്രല്‍ എസിപിക്കാണ് അന്വേഷണ ചുമതല.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.