CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 7 Seconds Ago
Breaking Now

ഒരു വയസ്സുള്ള കുഞ്ഞിന് ക്രൂര മര്‍ദ്ദനം ; രണ്ടാനച്ഛനും മാതാവും അറസ്റ്റില്‍

കുഞ്ഞിനെ മര്‍ദിക്കുന്നത് കണ്ടിട്ടും തടയാതിരുന്നതിനാണ് അമ്മയ്‌ക്കെതിരെ കേസെടുത്തത്.

ഒരു വയസുള്ള കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മാതാവും രണ്ടാനച്ഛനും പൊലീസ് കസ്റ്റഡിയില്‍.  കൊട്ടിയൂര്‍ പാലുകാച്ചിയിലെ പുത്തന്‍ വീട്ടില്‍ രതീഷ് (39), ചെങ്ങോം വിട്ടയത്ത് രമ്യ (24) എന്നിവരെയാണ് കേളകം പോലീസ് കസ്റ്റഡിയിലെടുത്തത്. കണിച്ചാര്‍ ചെങ്ങോത്താണ്  രണ്ടാനച്ഛന്‍ പിഞ്ചു കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ചത്.  സംഭവത്തില്‍ രതീഷിനും രമ്യക്കും എതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചാണ് പൊലീസ് കേസെടുത്തത്.

കുഞ്ഞിനെ മര്‍ദിക്കുന്നത് കണ്ടിട്ടും തടയാതിരുന്നതിനാണ് അമ്മയ്‌ക്കെതിരെ കേസെടുത്തത്. ഇന്നലെ വൈകിട്ട് എട്ടുമണിയോടെയാണ് സംഭവം. രമ്യയുടെ ഒരു വയസ്സുള്ള മകള്‍ അഞ്ജനയാണ് രതീഷിന്റെ ക്രൂര മര്‍ദനത്തിന് ഇരയായത്. മുഖത്തും തലയുടെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റ കുഞ്ഞിനെ രമ്യയുടെ മാതാപിതാക്കളാണ് പേരാവൂര്‍ ആശുപത്രിയില്‍ കൊണ്ടുവന്നത്.

പ്രാഥമിക പരിശോധനയില്‍ മര്‍ദനമേറ്റ പരിക്കുകളാണെന്ന് മനസിലായ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിശദ പരിശോധനക്ക് കുഞ്ഞിനെ പിന്നീട് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.  മൂന്നാഴ്ച മുന്‍പാണ് രതീഷും രമ്യയും ചെങ്ങോത്ത് വാടക വീടെടുത്ത് താമസം തുടങ്ങിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.