CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 2 Seconds Ago
Breaking Now

ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ വയോധികന് മര്‍ദനമേറ്റ സംഭവം ; സത്യമറിയാതെ കലാപം പടര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ച് രാഹുലിനും സ്വരയ്ക്കും ഒവൈസിയ്ക്കുമെതിരെ പരാതി

തന്റെ നിയോജകമണ്ഡലത്തില്‍ കലാപത്തിന് പ്രേരിപ്പിക്കുന്നതായിരുന്നു ഈ വിഷയത്തില്‍ ഇവരുടെ ഇടപെടലുകളെന്ന് നന്ദ കിഷോര്‍ ഗുര്‍ജര്‍ പരാതിയില്‍ പറയുന്നു

ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ വയോധികന് മര്‍ദനമേറ്റ സംഭവത്തിന്റെ നിജസ്ഥിതി മറച്ച് വച്ച് കലാപം പടര്‍ത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സ്വര ഭാസ്‌കര്‍, എംപി അസദുദ്ദീന്‍ ഒവൈസി എന്നിവര്‍ക്കെതിരെ പൊലീസില്‍ പരാതി. ഗാസിയാബാദിലെ ലോണിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ നന്ദ കിഷോര്‍ ഗുജര്‍ ആണ് പരാതി നല്‍കിയത്.

Elderly Man Assaulted in Ghaziabad, Beard Cut Off For Not Chanting 'Jai  Shri Ram'; Video

തന്റെ നിയോജകമണ്ഡലത്തില്‍ കലാപത്തിന് പ്രേരിപ്പിക്കുന്നതായിരുന്നു ഈ വിഷയത്തില്‍ ഇവരുടെ ഇടപെടലുകളെന്ന് നന്ദ കിഷോര്‍ ഗുര്‍ജര്‍ പരാതിയില്‍ പറയുന്നു. നടന്നത് ആസൂത്രിതമായ ഗൂഢാലോചനയാണെന്നും ഉത്തര്‍പ്രദേശ് മുഴുവനും വര്‍ഗീയ കലാപത്തിന് പ്രേരിപ്പിക്കാനുള്ള നീക്കമാണെന്നും പരാതിയില്‍.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ ഇതിന്റെ പേരില്‍ പ്രതി സ്ഥാനത്ത് നിര്‍ത്താനാണ് ഇവര്‍ ശ്രമിച്ചത്. കേസില്‍ ഹിന്ദുക്കള്‍ മാത്രമാണ് പ്രതികളായതെന്നായിരുന്നു രാഹുല്‍ ഗാന്ധി, ഒവൈസി, സ്വര ഭാസ്‌കര്‍ എന്നിവരുടെ ട്വീറ്റെന്നും നന്ദ കിഷോര്‍ പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ വിഡിയോ പ്രചരിപ്പിച്ച ട്വിറ്ററിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തിരുന്നു. അതിന് പിന്നാലെയാണ് സ്ഥലം എംഎല്‍എയും പരാതി നല്‍കിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.