CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 28 Minutes 43 Seconds Ago
Breaking Now

എന്‍എച്ച്എസ് നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധന വീണ്ടും വൈകുന്നു! എന്‍എച്ച്എസ് പേ റിവ്യൂ ബോഡി റിപ്പോര്‍ട്ടിന് കാലതാമസം; പിന്നില്‍ 1% ശമ്പളവര്‍ദ്ധനവില്‍ ഒതുക്കാനുള്ള ഗൂഢതന്ത്രമോ? കൊവിഡില്‍ ജോലിയെടുത്ത് നടുവൊടിഞ്ഞ നഴ്‌സുമാര്‍ രോഷത്തില്‍

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് മാന്യമായ സമ്മാനം നല്‍കേണ്ട ഘട്ടത്തില്‍ ഈ വൈകിപ്പിക്കല്‍ രോഷം ജനിപ്പിക്കുന്നതാണെന്ന് യുണീഷന്‍

എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് നല്‍കാമെന്ന് സമ്മതിച്ച ശമ്പള വര്‍ദ്ധനവ് നടപടിക്രമങ്ങള്‍ വൈകിപ്പിച്ച് സര്‍ക്കാര്‍. ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച് പുതിയ പേ ഡീല്‍ നിര്‍ദ്ദേശങ്ങള്‍ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കേണ്ട എന്‍എച്ച്എസ് പേ റിവ്യൂ ബോഡി ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. റിപ്പോര്‍ട്ട് ഇപ്പോഴും തയ്യാറാക്കി വരികയാണെന്നും, ഈ മാസം എപ്പോഴെങ്കിലും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും മാത്രമാണ് റിപ്പോര്‍ട്ട്. 

സ്വതന്ത്ര പേ റിവ്യൂ ബോഡിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമാണ് സര്‍ക്കാര്‍ അജണ്ട ഫോര്‍ ചേഞ്ച് കോണ്‍ട്രാക്ട്‌സിലുള്ള എന്‍എച്ച്എസ് നഴ്‌സുമാരുടെയും, മറ്റ് ജീവനക്കാരുടെയും ശമ്പള വര്‍ദ്ധനവില്‍ അന്തിമതീരുമാനം കൈക്കൊള്ളുക. 2021-22 വര്‍ഷത്തില്‍ 1% വര്‍ദ്ധനവ് നല്‍കാന്‍ മാത്രമാണ് തങ്ങള്‍ക്ക് സാധിക്കുകയെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നഴ്‌സുമാര്‍ക്കിടയില്‍ കനത്ത രോഷം ഉയര്‍ത്താന്‍ ഈ പ്രഖ്യാപനം കാരണമാകുകയും ചെയ്തു. 

ഈ വര്‍ഷം മാര്‍ച്ചിലാണ് അജണ്ട ഫോര്‍ ചേഞ്ച് കോണ്‍ട്രാക്ട്‌സിലുള്ള എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് ശമ്പളത്തില്‍ റിവ്യൂ നല്‍കേണ്ടിയിരുന്നത്. മൂന്ന് വര്‍ഷത്തെ പേ ഡീല്‍ ഈ സമയത്ത് അവസാനിച്ചിരുന്നു. എന്നാല്‍ 2020 ഡിസംബറില്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് നടപടിക്രമങ്ങള്‍ വൈകിപ്പോയെന്നും, പേ റിവ്യൂ ബോഡിയോട് 2021 മേയ് മാസത്തിനകം നിര്‍ദ്ദശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെന്നും പ്രഖ്യാപിച്ചു. 

തങ്ങള്‍ക്ക് എഴുതിയും, വാക്കാലും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂണില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് എന്‍എച്ച്എസ് പേ റിവ്യൂ ബോഡി ഇപ്പോള്‍ പറയുന്നത്. അതേസമയം എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് മാന്യമായ സമ്മാനം നല്‍കേണ്ട ഘട്ടത്തില്‍ ഈ വൈകിപ്പിക്കല്‍ രോഷം ജനിപ്പിക്കുന്നതാണെന്ന് യുണീഷനിലെ ഹെല്‍ത്ത് ഹെഡ് സാറാ ഗോര്‍ടണ്‍ പറഞ്ഞു. 1% എന്ന കാര്യം മറക്കണം, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ, മാന്യമായ ശമ്പള വര്‍ദ്ധന നല്‍കണം, അവര്‍ ആവശ്യപ്പെട്ടു. 

യോഗ്യരായ നഴ്‌സിംഗ് ജീവനക്കാരെ നിലനിര്‍ത്താന്‍ മാന്യമായ ശമ്പളം നല്‍കണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് നാഷണല്‍ ഓഫീസര്‍ ടീം ലീഡര്‍ ഹന്നാ റീഡ് പറഞ്ഞു. നഴ്‌സുമാര്‍ക്ക് 12.5% വര്‍ദ്ധനയ്ക്ക് യോഗ്യതയുണ്ട്, ഇത് ഇനിയും വൈകിക്കരുത്, റീഡ് വ്യക്തമാക്കി. യുകെയില്‍ നിന്നും പിന്‍വാങ്ങി തങ്ങളുടെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് സ്‌കോട്ട്‌ലണ്ട് സര്‍ക്കാര്‍ 4% ശമ്പള വര്‍ദ്ധന നല്‍കിയിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.