CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 16 Minutes 26 Seconds Ago
Breaking Now

യൂറോപ്പ് മലയാളി സംഗമം തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥി : ടി,യു കുരുവിളയും ഇസ്മയിൽ റാവുത്തറും പങ്കെടുക്കും

യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നായി ആയിരത്തോളംപേർ പങ്കെടുക്കുന്ന സംഗമത്തിൽ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥി ആയിരിക്കും.

വേൾഡ്‌ മലയാളി കൗണ്‍സിൽ യുറോപ്പ് റീജിയന്റെ ആഭിമുഖ്യത്തിൽ ജൂണ്‍ എട്ടിന്  സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ വച്ച് നടക്കുന്ന യൂറോപ്പ് പ്രവാസി മലയാളി സംഗമത്തിൽ കോതമംഗലം എം.എൽ.എ ഷെവ: ടി.യു കുരുവിള,നോർക്ക ഡയറക്ടർ ഇസ്മയിൽ റാവുത്തർ എന്നിവർ പങ്കെടുക്കുമെന്ന് റീജിയണ്‍ ചെയർമാൻ ജോണി ചിറ്റക്കാട്ട്,പ്രസിഡന്റ് ജോബിൻസണ്‍ കൊറ്റത്തിൽ,ജന:സെക്രട്ടറി മജു പെയ്ക്കൽ ട്രഷറർ ജോർജ്കുട്ടി നമ്പുശേരിൽ തുടങ്ങിയവർ അറിയിച്ചു.

യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നായി ആയിരത്തോളംപേർ പങ്കെടുക്കുന്ന സംഗമത്തിൽ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥി ആയിരിക്കും.മന്ത്രിമാരായ മഞ്ഞളാംകുഴി അലി,അനൂപ്‌ ജേക്കബ്,മോൻസ് ജോസഫ്‌ എം.എൽ.എ,മുൻ അംബാസിഡർ ടി പി ശ്രീനിവാസൻ,കെ.പി.സി.സി ജന:സെക്രട്ടറി പദ്മജ വേണുഗോപാൽ തുടങ്ങിയവർ വിശിഷ്ടാതിഥികൾ ആയിരിക്കും.

വിനീത് ശ്രീനിവാസനും,റിമി ടോമിയും നയിക്കുന്ന ഗാനമേളയും എഷ്യാനെറ്റ് കോമഡി സ്റ്റാർസ് വിജയികൾ നയിക്കുന്ന കോമഡി ഷോയും പരിപാടികൾക്ക് മികവേകും.             

 

 

 




കൂടുതല്‍വാര്‍ത്തകള്‍.