CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 2 Seconds Ago
Breaking Now

ബോണ്‍മൗത്ത് ബീച്ചില്‍ ജനക്കൂട്ടത്തിന് അരികില്‍ 15-കാരി ലൈംഗിക പീഡനത്തിന് ഇരയായി; ആയിരങ്ങള്‍ ബീച്ചില്‍ ആഘോഷിക്കവെ പെണ്‍കുട്ടിക്ക് നേരെ അതിക്രമം അഴിച്ചുവിട്ട പ്രതി പാക് വംശജനെന്ന് സംശയം

ബര്‍മിംഗ്ഹാമില്‍ നിന്നും ഡോര്‍സെറ്റില്‍ വന്നതാണെന്നാണ് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞത്

ആയിരക്കണക്കിന് പേര്‍ ബീച്ചില്‍ വെയില്‍ കായുകയും, വെള്ളത്തില്‍ ഇറങ്ങി സ്വാതന്ത്ര്യം ആഘോഷിക്കുകയും ചെയ്യുന്നതിനിടെ 15 വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായി. കടലില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കവെ പന്ത് പ്രതിയുടെ അരികിലേക്ക് പോയതോടെയാണ് അക്രമി പെണ്‍കുട്ടിയെ സമീപിച്ചത്. 

പന്ത് തിരികെ നല്‍കിയ ശേഷം സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് സംസാരിച്ചുനിന്ന ഇയാള്‍ കുട്ടിയെ വെള്ളത്തിലേക്ക് വലിച്ച് കൊണ്ടുപോകുകയായിരുന്നു. ഡോര്‍സെറ്റിലെ ബോണ്‍മൗത്ത് പിയറിലാണ് സംഭവം നടന്നത്. വെള്ളത്തില്‍ ജനക്കൂട്ടം ഉണ്ടായിട്ടും ചെറുപ്പക്കാരനായ പ്രതി പെണ്‍കുട്ടിയെ വെള്ളത്തിന്റെ മറവില്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു. 

ഞായറാഴ്ച വൈകുന്നേരം 3.30ഓടെയാണ് ഞെട്ടിക്കുന്ന ലംഭവം അരങ്ങേറിയത്. വര്‍ഷത്തിലെ ചൂടേറിയ ദിനം ആസ്വദിക്കാന്‍ ബോണ്‍മൗത്ത് ബീച്ചില്‍ വലിയ ജനക്കൂട്ടവും ഉണ്ടായിരുന്നു. പെണ്‍കുട്ടി അക്രമം സംബന്ധിച്ച് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അക്രമിയെ കണ്ടെത്താന്‍ പോലീസ് സഹായം തേടിയിട്ടുണ്ട്. 

ബര്‍മിംഗ്ഹാമില്‍ നിന്നും ഡോര്‍സെറ്റില്‍ വന്നതാണെന്നാണ് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞത്. പാകിസ്ഥാനി വംശജനാണെന്ന് സംശയമുണ്ട്. പോലീസ് പൂര്‍ണ്ണ തോതില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.