CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 4 Seconds Ago
Breaking Now

കരുണ കാട്ടൂ സണ്ണിയെ രക്ഷിക്കൂ

വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരിയിൽ നൂൽപുഴ പഞ്ചായത്തിൽ കാവുംമുളയിൽ സണ്ണി 39 വയസ്, പാൻക്രിയാസിൽ കാൻസർ ബാധിധനായി രണ്ടാമത്തെ ശസ്ത്രക്രിയക്കുവേണ്ടി കാത്തിരിക്കുന്നു.

ആദ്യത്തെ ശസ്ത്രക്രിയക്കു തന്നെ മുന്ന് ലക്ഷത്തിൽ പരം രൂപ ചിലവായി കൊടും കടത്തില് പെട്ടിരിക്കുകയാണ് സണ്ണി .എങ്ങനെ രണ്ടാമത്തെ ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്തുമെന്നറിയാതെ വലയുകയാണ് സണ്ണി ഇപ്പോൾ.

നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായം മൂലമാണ് സണ്ണിയും കുടുംബവും ഇതുവരെ പിടിച്ചു നിന്നത്. രണ്ടു മാസം മുൻപ് അദ്ധേഹത്തിന്റെ പിതാവും ഇതേ രോഗത്താൽ മരണമടഞ്ഞിരുന്നു. ദിനംദിന ചിലവുകൾ നടത്താൻ തന്നെ വളരെ ബുദ്ധിമുട്ടി മുൻപോട്ടു പോകുന്ന ഈ അവസ്ഥയിൽ സണ്ണിയുടെ ചികിത്സയ്ക്കായി പണം കണ്ടെത്താൻ ശ്രമിക്കുകയാണ് സണ്ണിയുടെ നിർദന കുടുംബം.

രണ്ടു വയസുള്ള കുട്ടിയും അമ്മയും ഭാര്യയും അടങ്ങുന്നതാണ് സണ്ണിയുടെ കുടുംബം .നിർദനനയ സണ്ണിയെകുറിച്ചറിഞ്ഞ വോക്കിംഗ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി 18 മത് ധനസഹായം സണ്ണിക്ക് നൽകുവാൻ  തീരുമാനിക്കുകയായിരുന്നു. നമ്മൾ ഒന്ന് മനസുവച്ചാൽ ഈ കുടുംബത്തെ നിശ്ചയമായും കരകേറ്റാൻ കഴിയും.സ്വന്തമായി ഒരു വരുമാനമോ ജോലിയോ ഇല്ലാതെ എങ്ങനെ കുടുംബത്തെ പോറ്റാൻ കഴിയുമെന്നോർത്ത് വിഷമിച്ചിരിക്കുകയാണ് സണ്ണി . ഈ പരിതാപകരമായ അവസ്ഥയിൽ നമ്മുടെ ചെറിയ സഹായങ്ങൾ സണ്ണിക്കും കുടുംബത്തിനും വലിയ ആശ്വാസമായിരിക്കും. സണ്ണിയെ സഹായിക്കുവാൻ സന്മനസുള്ള നല്ലവരായ മലയാളികൾ വോക്കിംഗ് കാരുണ്യയുടെ താഴെ കാണുന്ന അക്കൗണ്ടിൽ     നിക്ഷേപിച്ചാൽ വോക്കിംഗ് കാരുണ്യയുടെ സഹായത്തോടൊപ്പം നിങ്ങളുടെ സഹായവും

നിർധനനായ സണ്ണിക്ക് നൽകുന്നതാണ്  .

Our Charitties Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Society.

Sort Code:404708

Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Siby Jose:07875707504

Boban Sebastian:07846165720

web: http://www.wokingkarunya.co.uk/

Thanks

Secretary

Woking Karunya Charitable Society

NB- if you do not wish to receive information from Woking Karunya Charitable Society, please let us know, we will remove you from our mailing list

 




കൂടുതല്‍വാര്‍ത്തകള്‍.