CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 45 Minutes 57 Seconds Ago
Breaking Now

ബ്രിട്ടനില്‍ ആസ്ട്രാസെനെക വാക്‌സിനെടുത്തവര്‍ക്ക് ഫിസറിന്റെ ബൂസ്റ്റര്‍ ഷോട്ട്; ഡെല്‍റ്റ വേരിയന്റിന് എതിരെ കൂടുതല്‍ ഫലപ്രദമെന്നതിനാല്‍ ഓക്‌സ്‌ഫോര്‍ഡിന്റെ വാക്‌സിന്‍ സ്വീകരിച്ചവര്‍ ഒരു ഡോസ് കൂടി എടുക്കേണ്ടി വരും; ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സിന് പുറമെ 50ന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഓട്ടം സീസണില്‍ മൂന്നാം കുത്തിവെയ്പ്പ്

കൊവിഡ് വാക്‌സിന്‍ മിക്‌സ് ചെയ്യുന്നത് വൈറസിനെതിരെ ഉയര്‍ന്ന തോതില്‍ സുരക്ഷ നല്‍കുന്നതായി യുകെ ഗവണ്‍മെന്റ് പിന്തുണയോടെ നടത്തിയ പഠനം

ഡെല്‍റ്റ വേരിയന്റിന് എതിരെ കൂടുതല്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതോടെ ബ്രിട്ടനിലെ മില്ല്യണ്‍ കണക്കിന് ജനങ്ങള്‍ക്ക് ഫിസര്‍ ബൂസ്റ്റര്‍ വാക്‌സിന്‍ ഓട്ടം സീസണില്‍ നല്‍കാനൊരുങ്ങി ഗവണ്‍മെന്റ്. ബൂസ്റ്റര്‍ സ്‌കീം സെപ്റ്റംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 50ന് മുകളില്‍ പ്രായമുള്ളവര്‍, രോഗാവസ്ഥയുള്ളവര്‍, എന്‍എച്ച്എസ്, കെയര്‍ ഹോം ജീവനക്കാര്‍ എന്നിങ്ങനെ 23 മില്ല്യണ്‍ ജനങ്ങള്‍ക്ക് മൂന്നാം ഡോസ് ലഭിക്കും. 

രണ്ട് ഘട്ടങ്ങളായാണ് അധിക വാക്‌സിന്‍ പദ്ധതി നടപ്പാക്കുക. കൊവിഡ് അപകടം അധികമായി നേരിടുന്നവര്‍ക്ക് മുന്‍ഗണന നല്‍കി, പിന്നീട് പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. ആദ്യ രണ്ട് ഡോസുകളായി നല്‍കിയ വാക്‌സിന്‍ തന്നെയാണ് മൂന്നാം ഡോസായി നല്‍കാന്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഡെല്‍റ്റ വേരിയന്റിന് എതിരെ ഫിസര്‍ വാക്‌സിന്‍ അധിക സുരക്ഷ നല്‍കുന്നതായി കണ്ടെത്തിയതോടെ മൂന്നാം ഡോസ് ഈ വാക്‌സിന്‍ ഉപയോഗിച്ച് നല്‍കാനാണ് നീക്കം. 

ബൂസ്റ്റര്‍ സ്‌കീം സംബന്ധിച്ച് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല. ജൂണില്‍ ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്‌സിനേഷന്‍ & ഇമ്മ്യൂണൈസേഷനാണ് പദ്ധതിയുടെ വിവരങ്ങള്‍ ആദ്യമായി പങ്കുവെച്ചത്. വരുന്ന മാസങ്ങളില്‍ ഇക്കാര്യം സംബന്ധിച്ച അന്തിമ നിര്‍ദ്ദേശങ്ങള്‍ ജെസിവിഐ നല്‍കുമെന്നാണ് കരുതുന്നത്. ആസ്ട്രാസെനെക വാക്‌സിന്‍ ലഭിച്ച എല്ലാവര്‍ക്കും എംആര്‍എന്‍എ ബൂസ്റ്റര്‍ നല്‍കിയേക്കുമെന്ന് ഒരു സര്‍ക്കാര്‍ ശ്രോതസ്സ് ടൈംസിനോട് വെളിപ്പെടുത്തി. 

ഫിസര്‍, മോഡേണ വാക്‌സിനുകളിലെ എംആര്‍എന്‍എ വൈറസിനോട് സമ്പര്‍ക്കത്തില്‍ വരാതെ തന്നെ ശരീരത്തില്‍ പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ ഡിഎന്‍എയ്ക്ക് നിര്‍ദ്ദേശം നല്‍കും. ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രാസെനെക എംആര്‍എന്‍എ അടിസ്ഥാനമാക്കിയ വാക്‌സിനല്ല. ചിമ്പാന്‍സികളില്‍ നിന്നുള്ള കോമണ്‍ കോള്‍ഡ് വൈറസ് മോഡിഫൈ ചെയ്താണ് ആസ്ട്രാസെനെക ഉപയോഗിക്കുന്നത്. 

കൊവിഡ് വാക്‌സിന്‍ മിക്‌സ് ചെയ്യുന്നത് വൈറസിനെതിരെ ഉയര്‍ന്ന തോതില്‍ സുരക്ഷ നല്‍കുന്നതായി യുകെ ഗവണ്‍മെന്റ് പിന്തുണയോടെ നടത്തിയ പഠനം വ്യക്തമാക്കിയിരുന്നു. ആസ്ട്രാസെനെക വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം ഫിസര്‍ ടോപ്പ് അപ്പ് നല്‍കിയാല്‍ ആന്റിബോഡികള്‍ ഒന്‍പതിരട്ടിയായി ഉയരുന്നുവെന്നാണ് കണ്ടെത്തല്‍. 




കൂടുതല്‍വാര്‍ത്തകള്‍.