CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 10 Minutes 2 Seconds Ago
Breaking Now

വാക്‌സിന് 'കൈക്കൂലി' നല്‍കില്ല; പകരം വാക്‌സിനെടുക്കൂ സമ്മാനം നേടൂ ഓഫര്‍; യുവാക്കളില്‍ വാക്‌സിന്‍ വിമുഖത അകറ്റാന്‍ സൗജന്യ കോഫി മുതല്‍ സിനിമ ടിക്കറ്റ് വരെ; പുതിയ ഓഫര്‍ ഡെലിവെറൂ, ഉബര്‍ ഡിസ്‌കൗണ്ടുകള്‍ക്ക് പുറമെ; നേരിട്ട് പണം നല്‍കാനുള്ള ആലോചന മന്ത്രിമാര്‍ ഉപേക്ഷിച്ചു?

വിന്ററിന് മുന്‍പ് പരമാവധി യുവാക്കളിലേക്ക് വാക്‌സിനേഷന്‍ എത്തിക്കേണ്ടത് സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളിയാണ്

യുഎസില്‍ വാക്‌സിനെടുക്കാത്തവര്‍ കൊറോണാവൈറസിന് എതിരെ പ്രതിരോധം തീര്‍ക്കാന്‍ തയ്യാറായാല്‍ 100 ഡോളര്‍ നേരിട്ട് കൈയില്‍ കിട്ടും. ഇതുപോലെ യുകെയില്‍ ഓഫര്‍ പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് നിരാശരാകാം. ഇതിന് പകരം ഡിസ്‌കൗണ്ടുകളും, ഓഫറുകളും നല്‍കി ജനങ്ങളെ കൊണ്ട് വാക്‌സിനെടുപ്പിക്കാനാണ് ഗവണ്‍മെന്റ് നീക്കം. യുവാക്കളെ ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ സൗജന്യ കോഫിയും, സിനിമ ടിക്കറ്റും നല്‍കി വാക്‌സിനേഷനിലേക്ക് തിരിച്ചെത്തിക്കാനാണ് പദ്ധതി. 

ഡെലിവെറൂ, ഉബര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കൊപ്പമുള്ള കൊമേഴ്‌സ്യല്‍ ടൈ-അപ്പ് സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. വാക്‌സിനേഷനായി തയ്യാറാകുന്നവര്‍ക്ക് ഡിസ്‌കൗണ്ടില്‍ ടേക്ക്എവേയും, ടാക്‌സി യാത്രകളുമാണ് ലഭിക്കുക. വരും ദിവസങ്ങളില്‍ കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ ശ്രോതസ്സുകള്‍ വെളിപ്പെടുത്തി. സിനിമാ ശൃംഖലകള്‍, കോഫി ഫ്രാഞ്ചൈസി, ഹൈസ്ട്രീറ്റ് റെസ്റ്റൊറന്റ് എന്നിവയുമായാണ് പുതിയ കരാറുകള്‍ വരുന്നത്. 

അതേസമയം യുഎസിന് സമാനമായ രീതിയില്‍ വാക്‌സിനെടുക്കാത്തവര്‍ക്ക് പണമായി കൈക്കൂലി നല്‍കാനുള്ള പദ്ധതി മന്ത്രിമാര്‍ തള്ളി. യുഎസില്‍ 72 പൗണ്ടിന് സമാനമായ പണമാണ് പുതുതായി വാക്‌സിനെടുക്കുന്നവര്‍ക്ക് നല്‍കുന്നത്. ഇതിന് പകരം ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ മറ്റ് വഴികളാണ് മന്ത്രിമാര്‍ പയറ്റുന്നത്. 30 വയസ്സില്‍ താഴെയുള്ള 30 ശതമാനം ആളുകള്‍ ഇപ്പോഴും വാക്‌സിനെടുക്കാന്‍ മുന്നോട്ട് വന്നിട്ടില്ലെന്നത് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചിട്ടുണ്ട്. 

എല്ലാ മുതിര്‍ന്നവര്‍ക്കും വാക്‌സിന്‍ സ്ലോട്ടുകള്‍ തുറന്ന് നല്‍കി ആറാഴ്ച പിന്നിടുമ്പോഴും ഇതാണ് സ്ഥിതി. ഈ പ്രായവിഭാഗത്തിലുള്ള 40,000 മുതല്‍ 50,000 വരെ പേരാണ് പ്രതിദിനം നിലവില്‍ വാക്‌സിനെടുക്കുന്നത്. എന്നാല്‍ ഇതിന്റെ വേഗത വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. വാക്‌സിന്‍ പാസ്‌പോര്‍ട്ട് ഇറക്കി യുവാക്കളെ നിര്‍ബന്ധമായി വാക്‌സിനിലേക്ക് നയിക്കാനുള്ള ശ്രമങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് ഓഫറുകള്‍ എത്തുന്നത്. 

വിന്ററിന് മുന്‍പ് പരമാവധി യുവാക്കളിലേക്ക് വാക്‌സിനേഷന്‍ എത്തിക്കേണ്ടത് സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളിയാണ്. പ്രായം കുറഞ്ഞവരില്‍ വാക്‌സിന്‍ വിമുഖത അധികമായതിനാല്‍ നിലവില്‍ വാക്‌സിനേഷന്‍ നിരക്ക് തന്നെ കുറഞ്ഞിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.