CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 39 Seconds Ago
Breaking Now

അഞ്ചു വയസുകാരന്‍ നദിയില്‍ കൊല്ലപ്പെട്ട നിലയില്‍ ; അമ്മയേയും അച്ഛനേയും സഹോദരനേയും പൊലീസ് അറസ്റ്റ് ചെയ്തു

അറസ്റ്റ് ചെയ്യപ്പെട്ടവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഒഗ്മോര്‍ നദിയില്‍ അഞ്ചു വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ഇതില്‍ 30 വയസ്സുള്ള അച്ഛനേയും അമ്മയേയും 13 വയസ്സുള്ള കുട്ടിയേയും പൊലീസ് അറസ്റ്റ് ചെയ്തു.അറസ്റ്റ് ചെയ്യപ്പെട്ടവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

അഞ്ചുവയസ്സുകാരന്‍ സൗത്ത് വെയില്‍സിലുള്ള വീട്ടില്‍ നിന്ന് ശനിയാഴ്ച രാവിലെ 5.45 നോടെയാണ് കാണാതാകുന്നത്. പിന്നീട് ഒഗ്മോര്‍ നദിയില്‍ കണ്ടെത്തുകയായിരുന്നു. ബ്രിഡ്‌ജെന്റിലെ പ്രിന്‍സസ് ഓഫ് വെയില്‍സ് ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. നദിയിലും അതിനോട് ചേര്‍ന്ന കളിസ്ഥലത്തും പൊലീസ് വിശദമായ പരിശോധന നടത്തുന്നുണ്ട്.

കൊലപാതക കുറ്റത്തിനാണ് 39 കാരനേയും 30 കാരിയേയും 13 കാരേേനയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വക്താവ് പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ സൗത്ത് വെയില്‍സ് പൊലീസ് പുറത്തുവിട്ടിട്ടില്ല.

ബ്രിഡ്ജാന്റിലെ സാണ്‍ എന്ന സ്ഥലത്ത് നിന്ന് 5 വയസ്സുള്ള കുട്ടിയെ കാണാതാകുകയും പിന്നീട് കുട്ടി കൊല്ലപ്പെട്ട നിലയില്‍ ഒഗ്മൂര്‍ നദിയില്‍ കാണപ്പെടുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായെന്ന് മാത്രമാണ് പൊലീസ് വ്യക്തമാക്കുന്നത്.സംഭവത്തിന് സാക്ഷികളുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. പാര്‍ക്കിന്റെ മിക്ക ഭാഗങ്ങളും പൊലീസ് സീല്‍ ചെയ്തു.

കുഞ്ഞിന്റെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ നിലവിളി കേട്ടതായി അയല്‍വാസികള്‍ പറയുന്നു. പുറകിലെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മ മകനെ ഉറക്കെ വിളിക്കുന്നത് കേട്ടതായി അയല്‍വാസി പറയുന്നു. അല്പ സമയ ശേഷം പൊലീസെത്തി. 




കൂടുതല്‍വാര്‍ത്തകള്‍.