മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ട്രാഫൊര്‍ഡ് മലയാളീ അസോസിയേഷന് സംഘടിപ്പിക്കുന്നഓണാഘോഷം ആഗസ്ത് 28 നു വിതെന്‍ഷോയിലുള്ള ഫോറം സെന്ററില്‍ വച്ച്നടത്തപ്പെടുന്നു. മഹാമാരിയെത്തുടര്‍ന്നു കഴിഞ്ഞവര്‍ഷം ഓണാഘോഷംമാറ്റിവയ്ക്കപ്പെട്ടതിനാല് ഇത്തവണ പതിന്മടങ്ങു മാറ്റുകൂട്ടി കൊണ്ടാടാനാണ്അസോസിയേഷന് പ്ലാന്‍ ചെയ്തിരിക്കുന്നതെന്ന് ട്രാഫൊര്‍ഡ് മലയാളീഅസോസിയേഷന്‍ പ്രസിഡന്റ് അഡ്വ: റെന്സണ് തുടിയന്‍പ്ലാക്കല്‍ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ജൂലൈ 19 മുതല്‍ സമ്പൂര്‍ണ്ണമായിഎടുത്തുകളഞ്ഞിട്ടുണ്ട് എങ്കിലും ആളുകളുടെ ആരോഗ്യം മുന്നിര്ത്തിയാണ്പതിവിനു വിരുദ്ധമായി മാഞ്ചെസ്റ്ററിലെത്തന്നെ ഏറ്റവും വലിയ ഹാളായവിതെന്ഷോയിലെ ഫോറം സെന്ററിലില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചതെന്ന്അദ്ദേഹം അറിയിച്ചു. ഫോറം സെന്ററില്‍ രാവിലെ 10 മണിമുതല്‍ ആരംഭിക്കുന്നപരിപാടി രാത്രി 9 മണിവരെ നീണ്ടു നില്ക്കും. നിരവധിയായ ഗേമുകള്‍, മാവേലിമന്നന് വരവേല്‍പ്പ്, വിഭവസമൃദ്ധമായ ഓണസദ്യ, വിവിധയിനംകലാപരിപാടികള് എല്ലാം ഉള്‍പ്പെടുത്തി സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെപശ്ചാത്തലത്തിലായിരിക്കും പരിപാടികള്‍ നടത്തപ്പെടുക എന്നും സംഘടകരറിയിച്ചു. ഓണാഘോഷത്തിന് മുന്നോടിയായുള്ള സ്പോര്‍ട്സ് ഡേ, വാശിയേറിയ വടം വലിമത്സരം, ചീട്ടുകളി മത്സരം എന്നിവയൊക്കയും കഴിഞ്ഞ ആഴ്ചകളില്നടത്തപ്പെട്ടിരുന്നു.
ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ GCSE, A Level, 11 Plus പരീക്ഷകളില്‍ മിന്നുംവിജയങ്ങള്‍ കാഴ്ചവച്ച ട്രാഫൊര്‍ഡിലെ കുട്ടികളെയും പൊന്നോണം 2021 ഇല് വച്ച്ആദരിക്കുന്നതായിരിക്കും. പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്നേരത്തെ പേരു രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നു സംഘടകര്‍ അറിയിച്ചു.
Venue:
Forum Cetnre
Wythenshawe
Manchester
M22 5RX
Contact:
Renson (07970470891), Stany: 07841071339
News: Renson Zacharias, Manchester(UK)