CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 12 Minutes 39 Seconds Ago
Breaking Now

ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ എട്ടു നോമ്പ് തിരുനാളിന് കൊടിയേറി

ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ എട്ടു നോമ്പ് ആചാരണവും പ്രധാന തിരുനാളും ആഘോഷിക്കുന്നു. എട്ടു ദിനങ്ങളിലായി ആഘോഷിക്കുന്ന കര്‍മങ്ങള്‍ക്ക് സെപ്റ്റംബര്‍ ഒന്നിന്  വികാരിയും  ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജെനറാളുമായ മോണ്‍സിഞ്ഞോര്‍  ജോര്‍ജ് തോമസ് ചേലക്കല്‍ കൊടിയേറ്റിയതോടെ തിരുനാളിന് തുടക്കം കുറിച്ചു.  ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ഇടവകാ സമൂഹവും സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍  മിഷനും സംയുക്തമായി ആചരിക്കുന്ന എട്ട് നോയമ്പ് ആചാരണം സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ  മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ എല്ലാ ദിവസവും

രാവിലെ 10 മണിക്ക് ഇംഗ്ലീഷ് കുര്‍ബാനയും വൈകുന്നേരം 5.45 ന് മലയാളം കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്.ഞായര്‍  ദിവസം പതിവ് പോലുള്ള കുര്‍ബാന സമയം ക്രമീകരിച്ചിരിക്കുന്നു. സെപ്റ്റംബര്‍ 11 ന് ഉചകഴിഞ്ഞു പ്രധാന തിരുനാള്‍ ആഘോഷം 3  മണിക്ക് ആരംഭിക്കുന്നതായിരിക്കും.

തിരുനാള്‍ ദിനത്തില്‍ കുട്ടികളെ അടിമവെയ്ക്കുന്നതിന്, കഴുന്ന് എടുക്കുന്നതിനും കൂടാതെ സമൂഹ വിരുന്നും ഒരുക്കിയിരിക്കുന്നു. ക്രിസ്തീയമായ സാഹോദര്യവും  പങ്കുവെയ്ക്കലും  വിളിച്ചോതുന്ന ഈ  തിരുന്നാള്‍

ആഘോഷത്തില്‍ പ്രാര്‍ത്ഥനാപൂര്‍വം പങ്ക് ചേരുവാന്‍ എല്ലാവരെയും സ്‌നേഹത്തോടെ സ്വാഗതം ചെയുന്നു. തിരുനാളിന്റെ എല്ലാവിധ മംഗളങ്ങളും നേരുന്നു.

സ്‌നേഹപൂര്‍വ്വം,

മോണ്‍സിഞ്ഞോര്‍ ഫാദര്‍ ജോര്‍ജ്ജ് തോമസ് ചേലക്കല്‍

St.Alphonsa Mission

Greencoat Road

Leicester

Leicestershire

LE3 6NZ

United Kingdom

Email:  keralacatholicsleicester@gmail.com

Phone: (0116) 287 5232

http://www.stalphonsaleicester.org.uk/

 

 

 




കൂടുതല്‍വാര്‍ത്തകള്‍.