ടെസ്ലയുടെ വൈദ്യുത കാര്‍ 2023 ല്‍ വില്‍പ്പനയ്ക്കെത്തുന്നു. യുഎസ് വൈദ്യുത വാഹന നിര്‍മ്മാതാക്കളായ ടെസ്ലയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ഇലോണ്‍ മസ്കാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റീയറിങ് വീല്‍ പോലുള്ള പരമ്പരാഗത സംവിധാനങ്ങള്‍ ഇല്ലാതെയാകും 25000 ഡോളര്‍ (18.25 ലക്ഷംരൂപ) വിലയുള്ള കാറിന്റെ വരവെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബാറ്ററി സെല്‍, ബാറ്ററി നിര്‍മ്മാണ മേഖലകളില്‍ കമ്പനി സ്വയത്തമാക്കുന്ന പുത്തന്‍ സാങ്കേതിക വിദ്യകളാകും കാറിന്റെ വില പിടിച്ചുനിര്‍ത്താന്‍ സഹായിക്കുകയെന്നും മസ്ക് വെളിപ്പെടുത്തി. പുത്തന്‍ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ ബാറ്ററിയുടെ വില പകുതിയോളമായി കുറയുമെന്നാണ് ടെസ്ലയുടെ പ്രതീക്ഷ.
ഹാച്ച് ബാക്ക് വിഭാഗത്തില്‍പ്പെടുന്ന വൈദ്യുത കാറിന്റെ നിര്‍മ്മാണത്തിന് വേദിയാകുക ഹാങ്ഹായിലെ ഗിഗാ ഫാക്ടറിയാകും. ലോക വിപണിയിലേക്ക് ചൈനയില്‍ നിന്ന് കയറ്റുമതി ചെയ്യാനാണ് ടെസ്ലയുടെ പദ്ധതി.