CURRENCY RATE -
1 GBP :
100.87 INR
1 EUR :
86.27 INR
1 USD :
73.65 INR
Last Updated :
4 Hours 38 Minutes 50 Seconds Ago
Breaking Now

അഭിഷേകം തീമഴയായ് പെയ്തിറങ്ങുന്ന രണ്ടാം ശനിയാഴ്ച്ചകള്‍ നാളെ മുതല്‍ വീണ്ടും ; അഭിവന്ദ്യ പിതാക്കന്മാരുടെ ആശീര്‍വ്വാദമേറ്റുവാങ്ങി ബെഥേലില്‍ നാളെ സെഹിയോന്‍ യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍

ആത്മാക്കളെ നേടാന്‍ ആത്മാവില്‍ ജ്വലിച്ച് ബര്‍മിങ്ഹാം ബെഥേല്‍ സെന്റര്‍ . അഭിവന്ദ്യ പിതാക്കന്മാരായ ബര്‍മിങ്ഹാം അതിരൂപത ആര്‍ച്ച് ബിഷപ്പ്  ബര്‍ണാഡ് ലോങ്‌ലി , ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ , സീറോ മലങ്കര സഭ യുടെ യൂറോപ്പ് അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് യൂഹനാന്‍ മാര്‍ തിയഡോഷ്യസ് എന്നിവരുടെ അനുഗ്രഹാശ്ശിസുകളോടെ കോവിഡ് മഹാമാരിക്കുശേഷമുള്ള ആദ്യത്തെ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ ബര്‍മിങ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്റെറില്‍ മുന്‍പെന്നപോലെ  വന്‍ ഒരുക്കങ്ങളോടെയും ജനപങ്കാളിത്തത്തോടെയും  നടക്കുന്നു.

വിവിധ ദേശങ്ങളില്‍ നിന്നും വിശ്വാസികള്‍ കൊച്ചുകളിലും മാറ്റുവാഹനങ്ങളിലുമായി നാളെ കണ്‍വെന്‍ഷന്‍ സെന്റെറില്‍ എത്തിച്ചേരും . എന്നാല്‍ ദിവസങ്ങള്‍ക്കുമുമ്പേ ബെഥേലിലെ മുഴുവന്‍ സീറ്റുകളിലേക്കും മുന്‍കൂട്ടിയുള്ള ബുക്കിങ് പൂര്‍ത്തിയായതിനാല്‍ മറ്റുള്ളവര്‍ക്കായി ശുശ്രൂഷകള്‍ ലൈവ് ആയി ടെലികാസ്റ്റ് ചെയ്യുന്നതായിരിക്കും .

 സെഹിയോന്‍ വെബ് സൈറ്റ് , യൂട്യൂബ് , ഫേസ്ബുക് പേജുകളില്‍  കണ്‍വെന്‍ഷന്‍ ലൈവ് ആയി കാണാവുന്നതാണ് .

 ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട്  , സെഹിയോന്‍ മിനിസ്ട്രിയുടെ  സ്ഥാപകന്‍ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്റെ   ശുശ്രൂഷകളുടെ തുടര്‍ച്ചയായി യൂറോപ്പ് കേന്ദ്രീകരിച്ച് യുകെ യില്‍  2009 ല്‍ റവ.ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട   രണ്ടാം ശനിയാഴ്ച്ച കാത്തലിക് ബൈബിള്‍ കണ്‍വെന്‍ഷന്‍  പരിശുദ്ധാത്മ അഭിഷേകത്താല്‍ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും അതുവഴി ജീവിത നവീകരണവും  സാധ്യമാക്കി അനേകരെ ദൈവികതയിലേക്ക് ഇന്നും നയിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ  യുകെ യിലും യൂറോപ്പിലും പാരമ്പര്യ ക്രൈസ്തവ വിശ്വാസത്തെ തലമുറകളിലൂടെ വളര്‍ത്തിയെടുക്കുകയും  അതുവഴി സഭയുടെ വളര്‍ച്ചയിലും നിത്യേന ഭാഗഭാക്കായിക്കൊണ്ടിരിക്കുകയുമാണ്   .

അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ,മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ,  തുടങ്ങി അനവധി ബിഷപ്പുമാരും ഫാ. ജോര്‍ജ് പനക്കല്‍ , ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ , ഫാ. ഡൊമനിക് വാളന്മനാല്‍,  തുടങ്ങിയ നിരവധി വചന പ്രഘോഷകരും സന്തോഷ് കരുമത്ര , ഡോ. ജോണ്‍ ഡി , സന്തോഷ് ടി , റെജി കൊട്ടാരം , സാബു ആറുതൊട്ടി. തുടങ്ങിയ നിരവധി  അല്‍മായ ശുശ്രൂഷകരും ഇതിനോടകം ഈ കണ്‍വെന്‍ഷനില്‍ ശുശ്രൂഷകള്‍ നയിച്ചിട്ടുണ്ട് .  കര്‍ദ്ദിനാള്‍ മാര്‍ ക്‌ളീമീസ് കത്തോലിക്കാ ബാവ , ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ എന്നിവരും സെഹിയോനില്‍ ശുശ്രൂഷകളില്‍ പങ്കെടുത്തിട്ടുണ്ട് .

ലോക്ഡൗണില്‍ ഓണ്‍ലൈനിലായിരുന്നു ഇതുവരെയും കണ്‍വെന്‍ഷന്‍ നടത്തപ്പെട്ടത് .

 സവിശേഷമായ യൂറോപ്യന്‍ സംസ്‌കാരത്തില്‍  യേശുവിനെ രക്ഷകനും നാഥനുമായി ആയിരങ്ങള്‍ കണ്ടെത്തുവാന്‍ ഇടയാക്കിയ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ വീണ്ടും ബെഥേലില്‍ നടക്കുമ്പോള്‍ അതിനായി മാധ്യസ്ഥം തേടി യുകെ യുടെ വിവിധ ദേശങ്ങളില്‍ നടന്നുവന്ന പ്രാര്‍ത്ഥനാപൂര്‍വ്വമായ  ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്  . കണ്‍വെന്‍ഷനൊരുക്കമായുള്ള പ്രത്യേക കാലെബ് ശുശ്രൂഷ ബര്‍മിംഗ്ഹാമില്‍ നടന്നു . കോച്ചുകളിലും  മറ്റ് വാഹനങ്ങളിലുമായി വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ എത്തിച്ചേരുന്ന കണ്‍വെന്‍ഷന്‍ 

പ്രശസ്ത വചന പ്രഘോഷകനും ധ്യാന ഗുരുവുമായ  സെഹിയോന്‍ യുകെയുടെ ആത്മീയ പിതാവ്  റവ.ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കും . മോണ്‍സിഞ്ഞോര്‍ മാര്‍ക്ക് ക്രിസ്പ് , ബ്രദര്‍ ജോസ് കുര്യാക്കോസ് എന്നിവരും ഇംഗ്‌ളീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും  .

.  കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം , ടീന്‍സ് ഫോര്‍  കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും   കണ്‍വെന്‍ഷനില്‍ ഉണ്ടായിരിക്കും. കുമ്പസാരം , സ്പിരിച്വല്‍ ഷെയറിംങ് , എന്നിവയും മലയാളം , ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍  നടക്കുന്നതാണ് .

അത്ഭുതകരമായ വിടുതലും  ജീവിത നവീകരണവും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന , രോഗ പീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട്  ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന ,  വി. കുര്‍ബാന,വചന പ്രഘോഷണം,ദിവ്യ കാരുണ്യ   ആരാധന എന്നിവ ഉള്‍പ്പെടുന്ന   രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്

 ജോണ്‍സണ്‍ ?+44 7506 810177?

അനീഷ് ?07760 254700?

 ബിജുമോന്‍ മാത്യു ?07515 368239?

യുകെ യിലെ വിവിധ ദേശങ്ങളില്‍ നിന്നായി കണ്‍വെന്‍ഷനിലേക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന കോച്ചുകളെയും മറ്റ് വാഹനങ്ങളെപ്പറ്റിയുമുള്ള വിവരങ്ങള്‍ക്ക് ;

 ബിജു എബ്രഹാം 07859 890267

 ജോബി ഫ്രാന്‍സിസ് 07588 809478

 

 




കൂടുതല്‍വാര്‍ത്തകള്‍.