CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 38 Minutes 50 Seconds Ago
Breaking Now

ദോസ്തമിന്റെ ആഡംബര ബംഗ്ലാവ് പിടിച്ചെടുത്തു ; തോക്കുമായി വിലസുന്ന താലിബാന്‍ ചിത്രങ്ങള്‍ പുറത്ത്

താലിബാന്‍ സര്‍ക്കാരിലെ ശക്തനായ നേതാക്കളില്‍ ഒരാളായ ക്വരി സലാഹുദ്ദിന്‍ അയ്യൂബിയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവിടെ കാവല്‍ നില്‍ക്കുന്നത്.

അഫ്ഗാനിസ്ഥാന്റെ മുന്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ റഷിദ് ദോസ്തമിന്റെ ഷേര്‍പൂരിലെ ആഡംബര ബംഗ്ലാവ് പിടിച്ചെടുത്ത് താലിബാന്‍. താലിബാന്‍ അംഗങ്ങള്‍ ബംഗ്ലാവിനുള്ളില്‍ കാഴ്ചകള്‍ കാണുന്നതും ഉറങ്ങുന്നതുമായ ദൃശ്യങ്ങള്‍ പുറത്ത്. 

താലിബാന്‍ സര്‍ക്കാരിലെ ശക്തനായ നേതാക്കളില്‍ ഒരാളായ ക്വരി സലാഹുദ്ദിന്‍ അയ്യൂബിയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവിടെ കാവല്‍ നില്‍ക്കുന്നത്.

ആഗസ്ത് 15 ന് കാബൂള്‍ വീണതിന് പിന്നാലെ 150 പോരാളികളെയാണ് അയ്യൂബി ഇവിടെ വിന്യസിച്ചത്. അഴിമതിയുടെ ഫലമാണ് ഇത്രയും സമ്പത്തെന്നാണ് താലിബാന്‍ ആരോപിക്കുന്നത്.

വലിയ ദീപങ്ങളാല്‍ അലങ്കരിച്ച ഹാളുകളും വിലയേറിയ സോഫകളുമാണ് ബംഗ്ലാവിലുള്ളത്. കെട്ടിടത്തിന് അകത്തു തന്നെ സ്വിമ്മിങ്പൂളുമുണ്ട്. എല്ലാ സൗകര്യവുമുള്ള ജിമ്മും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ആഡംബരങ്ങള്‍ തങ്ങള്‍ ഉപയോഗിക്കില്ലെന്ന് അയൂബി പറഞ്ഞു.തങ്ങള്‍ക്ക് ആഡംബര ജീവിതം വേണ്ടെന്നാണ് ഇസ്ലാം പറയുന്നത്. അത് മരണ ശേഷം സ്വര്‍ഗത്തിലാണ് ലഭിക്കുക, അയൂബി പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.