CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 1 Seconds Ago
Breaking Now

ബിഹാറില്‍ വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടില്‍ 900 കോടി രൂപ ; മാതാപിതാക്കള്‍ ഞെട്ടി

രണ്ടു പേരുടേയും അക്കൗണ്ടുകളിലായി വന്നത് 906.2 കോടി രൂപയാണ്.

ബിഹാറിലെ കട്ടിഹാറില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിലെത്തിയത് 900 കോടി രൂപ. സ്‌കൂള്‍ യൂണിഫോമിനായി സര്‍ക്കാര്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാനെത്തിയപ്പോഴാണ് കുട്ടികളും മാതാപിതാക്കളും ബാങ്ക് ഉദ്യോഗസ്ഥരും ഞെട്ടിയത്. പിന്നീട് പണം പിന്‍വലിക്കല്‍ മരവിപ്പിച്ചു. അന്വേഷണം ആരംഭിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് പ്രതികരിച്ചു.

കട്ടിഹാറിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഗുരു ചന്ദ്ര ബിശ്വാസും ആശിഷ് കുമാറും മാതാപിതാക്കളും ബാങ്ക് ഉദ്യോഗസ്ഥരും ഞെട്ടിയിരിക്കുകയാണ്. രണ്ടു പേരുടേയും അക്കൗണ്ടുകളിലായി വന്നത് 906.2 കോടി രൂപയാണ്.

ബിഹാര്‍ ഗ്രാമീണ്‍ ബാങ്കിലായിരുന്നു അക്കൗണ്ട്. പണമയക്കുന്ന കമ്പ്യൂട്ടറിലെ തകരാറാണെന്ന് പണം പിന്‍വലിക്കുന്നത് മരവിപ്പിച്ചതായി ബ്രാഞ്ച് മാനേജര്‍ പറഞ്ഞു. ബിഹാറില്‍ നേരത്തെ രഞ്ജിദാസ് എന്ന അധ്യാപകന്റെ അക്കൗണ്ടിലേക്കും സമാന രീതിയില്‍ അഞ്ചു ലക്ഷം രൂപ എത്തിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.