അമ്മയും മുത്തശ്ശിയും 9 മാസം പ്രായമുള്ള കുഞ്ഞനിയത്തിയും ഉള്‍പ്പെടെ ജീവനില്ലാത്ത അഞ്ചു പേര്‍ക്കൊപ്പം ഭക്ഷണമില്ലാതെ അഞ്ചു ദിവസം കഴിഞ്ഞ രണ്ടര വയസുകാരിയെ അബോധാവസ്ഥയില്‍ കണ്ടെത്തി. കന്നഡ മാധ്യമപ്രവര്‍ത്തകനായ ശങ്കറിന്റെ ഭാര്യ ഭാരതി (51) മക്കളായ സിഞ്ചന (34), സിന്ധുറാണി(31) മധുസാഗര്‍ (25) എന്നിവരുടെ അഴുകി തുടങ്ങിയ മൃതദേഹങ്ങളാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സിന്ധു റാണിയുടെ 9 മാസം പ്രായമുള്ള മകള്‍ ഭക്ഷണം കിട്ടാതെ മരിച്ച നിലയിലാണ്. സിഞ്ചനയുടെ മകള്‍ പ്രേക്ഷയെ ആണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ ഇല്ലാതിരുന്ന ശങ്കര്‍ പലവട്ടം ഫോണ്‍വിളിച്ചിട്ടും ആരും എടുക്കാത്തതിനെ തുടര്‍ന്ന് തിരിച്ചെത്തിയപ്പോഴാണ് മരണ വിവരമറിഞ്ഞത്. മൃതദേഹങ്ങള്‍ക്ക് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.