CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 46 Minutes 52 Seconds Ago
Breaking Now

ഗ്യാസ് പ്രതിസന്ധി മുതലാക്കി എനര്‍ജി കമ്പനികള്‍; പുതിയ ഫിക്‌സഡ് ഡീലുകള്‍ 600 പൗണ്ട് വര്‍ദ്ധിപ്പിച്ച് 1900 പൗണ്ടില്‍; 7 ലക്ഷം കസ്റ്റമേഴ്‌സിന്റെ ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ ഉയരും; വിന്ററില്‍ ഭക്ഷണം കഴിക്കണോ, ചൂട് വേണോയെന്ന് തിരഞ്ഞെടുക്കേണ്ടി വരുമെന്ന് ബിസിനസ്സ് സെക്രട്ടറിയുടെ മുന്നറിയിപ്പ്!

വരും മാസങ്ങള്‍ ബുദ്ധിമുട്ടേറിയതാകുമെന്ന് ബിസിനസ്സ് സെക്രട്ടറി

ഗ്യാസ് പ്രതിസന്ധി മൂലം എതിരാളികള്‍ ഒഴിയുന്ന സമയം നോക്കി വാര്‍ഷിക ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ ഉയര്‍ത്തി എനര്‍ജി കമ്പനികള്‍. ചൂഷണത്തിന്റെ ഭാഗമായി വാര്‍ഷിക ബില്ലില്‍ 600 പൗണ്ടോളം കൂട്ടിച്ചേര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. ഈ ശൈത്യകാലത്ത് ഭക്ഷണം കഴിക്കണോ, ചൂട് വേണോ എന്ന ചോദ്യം പല കുടുംബങ്ങളും നേരിടേണ്ടി വരുമെന്ന് മന്ത്രിമാര്‍ പോലും സമ്മതിക്കുന്നു. 

ഇപ്പോള്‍ ഓഫര്‍ ചെയ്യുന്ന ഫിക്‌സഡ് റേറ്റ് ഡ്യുവല്‍ ഫ്യുവല്‍ ഡീലുകള്‍ ഏകദേശം വര്‍ഷത്തില്‍ 1900 പൗണ്ട് വില വരുന്നതാണെന്നാണ് വെൡപ്പെടുത്തല്‍. സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ കോണ്‍ട്രാക്ടില്‍ ഒക്ടോബര്‍ 1 മുതല്‍ 1277 പൗണ്ട് ക്യാപ്പ് ഏര്‍പ്പെടുത്തുമെന്ന നിര്‍ദ്ദേശം മറികടന്ന് 624 പൗണ്ട് അധികമാണ് ചാര്‍ജ്ജ് ചെയ്യപ്പെടുന്നത്. 

2020ല്‍ ശരാശരി ബില്‍ 850 പൗണ്ടായിരുന്നു. ഇതിന്റെ ഇരട്ടി തുക കൊടുത്താലാണ് അടുത്ത 12 മാസത്തേക്ക് ഗ്യാസ്, ഇലക്ട്രിസിറ്റി വിലകള്‍ ഉയര്‍ന്നാല്‍ ഇതില്‍ നിന്നും രക്ഷപ്പെടാനായി ഫിക്‌സഡ് ഡീലുകള്‍ ലഭ്യമാകുന്നത്. ഓവോ എനര്‍ജി പ്രഖ്യാപിച്ച ബെറ്റര്‍ സ്മാര്‍ട്ട് 17 സെപ്റ്റംബര്‍ 2021 താരിഫ് അനുസരിച്ച് വാര്‍ഷിക ബില്‍ ശരാശരി ഉപയോക്താവിന് 1863.85 പൗണ്ടാണ്. 

സോ എനര്‍ജി പ്രഖ്യാപിച്ച 'സോ ക്ലെമെന്റൈന്‍ വണ്‍ ഇയര്‍- ഗ്രീന്‍' വാര്‍ഷിക ബില്‍ ശരാശരി 1900.77 പൗണ്ട് വരും. സേവനങ്ങള്‍ ആവശ്യമുള്ളവരുടെ എണ്ണം ഉയര്‍ന്നതോടെ വില വര്‍ദ്ധിപ്പിക്കുന്ന നടപടിയാണ് ബിസിനസ്സുകള്‍ കാണിക്കുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു, വരും മാസങ്ങള്‍ ബുദ്ധിമുട്ടേറിയതാകുമെന്ന് ബിസിനസ്സ് സെക്രട്ടറി ക്വാസി ക്വാര്‍ടെംഗ് മുന്നറിയിപ്പ് നല്‍കി. 




കൂടുതല്‍വാര്‍ത്തകള്‍.