നാലു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവികത ഉണ്ടെന്നു പൊലീസ്. കുഞ്ഞു ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ രക്ഷിതാക്കളെ നാളെ ചോദ്യം ചെയ്യും. കാഞ്ഞിരപ്പള്ളിയിലെ കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ സൂസന്‍ ദമ്പതികളുടെ മകന്‍ ഇഹാനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ വായില്‍ നിന്ന് നുര പുറത്തു വന്ന നിലയില്‍ ആയിരുന്നു. ഈ സമയം കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കുട്ടിയുടെ അമ്മ സൂസനാണ് ഓട്ടോ ഡ്രൈവറായ റിജോയെ ഫോണില്‍ വിളിച്ച് കുട്ടിക്ക് അനക്കമില്ലന്നറിയിച്ചത്. സ്വകാര്യ ആശുപതിയില്‍ എത്തിച്ചപ്പോള്‍ കുട്ടി മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. ശ്വാസം മുട്ടിയാണ് കുഞ്ഞു മരിച്ചതെന്ന് വ്യക്തമായതായി കാഞ്ഞിരപ്പള്ളി പൊലീസ് അറിയിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് നാളെയെ ലഭ്യമാവൂ. ഇതിന്റെ അടിസ്ഥാനത്തില്‍ രക്ഷിതാക്കളെ നാളെ ചോദ്യം ചെയ്യും. നേരത്തെ കുഞ്ഞിന്റെ അമ്മക്ക് മാനസിക ആസ്വാസ്ഥ്യം ഉണ്ടെന്നു ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു.