CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 19 Seconds Ago
Breaking Now

പരസ്യം ഹിന്ദുമത വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നു ; ആലിയ ഭട്ടിന്റെ പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യം

ആലിയ ഭട്ട് അഭിനയിച്ച ബ്രൈഡല്‍ വെയര്‍ ബ്രാന്‍ഡിന്റെ പരസ്യത്തിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം. പരസ്യത്തില്‍ കാണിച്ചിരിക്കുന്ന കന്യാദാന്‍ എന്ന വിവാഹ ചടങ്ങ് ഒഴിവാക്കുന്നത് മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് എന്നാണ് സംഘടനയുടെ ആക്ഷേപം.

പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ജനജാഗ്രതി സമിതി പ്രവര്‍ത്തകര്‍ മുംബൈ നേവിയിലെ ഔട്ട്‌ലെറ്റിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. പരസ്യം ഹിന്ദു ആചാരമായ കന്യാദാനത്തെ തെറ്റായി ചിത്രീകരിച്ചിരിക്കുന്നു. മതവികാരത്തെ വൃണപ്പെടുത്തുന്ന പരസ്യം പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് സംഘടനയുടെ ആവശ്യം.

പരസ്യം പിന്‍വലിച്ച് കമ്പനി മാപ്പ് പറയുന്നതുവരെ ബ്രാന്റിന്റെ വസ്ത്രങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി ആഹ്വാനം ചെയ്തു. നേരത്തെ ഇതേ പരസ്യത്തിന്റെ പേരില്‍ ആലിയക്കെതിരെ നടി കങ്കണ റണാവത്ത് രംഗത്ത് വന്നിരുന്നു. ഹിന്ദു ആചാരങ്ങളെ കളിയാക്കരുതെന്ന് കങ്കണ ആവശ്യപ്പെട്ടു.

മതവും ന്യൂനപക്ഷഭൂരിപക്ഷ രാഷ്ട്രീയവും കച്ചവടത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും നിഷ്‌കളങ്കരായ ഉപഭോക്താക്കളെ വിഭജന ആശയങ്ങളും പരസ്യങ്ങളും ഉപയോഗിച്ച് പറ്റിക്കരുതെന്നും എല്ലാ ബ്രാന്‍ഡുകളോടും താന്‍ വിനീതമായ അഭ്യര്‍ത്ഥിക്കുകയാണ് എന്നായിരുന്നു കങ്കണ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.