ഭയം ഉപേക്ഷിച്ച് ബൈക്ക് ഓടിച്ച വിശേഷങ്ങള്‍ പങ്കുവച്ച് നടി കനിഹ. ഹാര്‍ലി ഡേവിഡ്സണ് ബൈക്കില്‍ ഇരിക്കുന്ന ചിത്രങ്ങളും ഓടിക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തു കൊണ്ടാണ് താന്‍ ബൈക്കോടിച്ച വിശേഷം കനിഹ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
'സന്തോഷം.. ഈ വലിയ ബൈക്കുകള്‍ ഓടിക്കാന്‍ പഠിക്കാന്‍ എപ്പോഴും ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനിടയില്‍ ഭയം വന്നു.. ഇന്ന് ഞാന്‍ ആ ഭയം ഉപേക്ഷിച്ചു, ഈ രാക്ഷസനോടൊപ്പം യഥാര്‍ത്ഥ സന്തോഷവും ആവേശവും അനുഭവിച്ചു' എന്ന് കനിഹ കുറിച്ചു.
'ഒന്നും പഠിക്കാന്‍ ഒരിക്കലും വൈകിയിട്ടില്ല! ആ ശരിയായ നിമിഷത്തിനായി കാത്തിരിക്കരുത്.. ഓരോ നിമിഷവും നിങ്ങളുടേതാക്കുക' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചു കൊണ്ടുള്ള കമന്റുകള്‍ പങ്കുവച്ചിരിക്കുന്നത്.