CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 25 Minutes 32 Seconds Ago
Breaking Now

പുരാവസ്തുക്കളുടെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളും ; ചിത്രങ്ങള്‍ പുറത്ത്

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും മോന്‍സന് അടുത്ത ബന്ധങ്ങളുണ്ട്. ഈ അടുപ്പമാണ് കോടികളുടെ സാമ്പത്തിക തട്ടിപ്പിന് മോന്‍സന്‍ മറയാക്കിയത്

പുരാവസ്തുക്കളുടെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ  മോന്‍സന്‍ മാവുങ്കലിന്  ഉന്നത രാഷ്ട്രീയ ബന്ധങ്ങളും. കെ സുധാകരന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.  മോന്‍സന്റെ പശ്ചാത്തലത്തെ കുറിച്ച് കൂടുതല്‍ അറിയില്ലെന്ന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞു. പ്രവാസി മലയാളി ഫെഡറേഷന്റെ രക്ഷാധികാരിയാണ് മോന്‍സനെന്നും താനും അതിന്റെ രക്ഷാധികാരിയാണെന്നും ജിജി തോംസണ്‍ പറഞ്ഞു. ഒന്നിച്ച് പങ്കെടുത്ത പരിപാടി ഏതെന്ന് ഓര്‍ക്കുന്നില്ലെന്നും ജിജി തോംസണ്‍ പറഞ്ഞു. 

അത്യാധുനിക ആഡംബര കാറായ പോര്‍ഷെ മുതല്‍ 30ഓളം കാറുകള്‍ ആണ് ഇയാള്‍ക്കുള്ളത്. വിലകൂടിയ മുന്തിയ ഇനം നായ്ക്കള്‍ വീടിനു മുറ്റത്തെ കൂട്ടിലുണ്ട്. കാവലിന് നിറതോക്കും പിടിച്ച് കറുത്ത വസ്ത്രം ധരിച്ച അജാനുബാഹുവായ അംഗരക്ഷകര്‍. 

ആഡംബര വാഹങ്ങള്‍ പ്രവര്‍ത്തനരഹിതമാണെന്നും കേടായ ഈ വാഹനങ്ങള്‍ കുറഞ്ഞ തുകയ്ക്ക് വാങ്ങി പെയിന്റൊക്കെ അടിച്ച് താന്‍ പണക്കാരനാണെന്ന് നാട്ടുകാരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്താന്‍ ചെയ്തതാണെന്ന് ഇയാള്‍ സമ്മതിച്ചു. അംഗരക്ഷകരുടെ അവസ്ഥ ഇതിലും മോശമായിരുന്നു. അവരുടെ കയ്യില്‍ ഉണ്ടായിരുന്നത് കളിത്തോക്കായിരുന്നു. മോന്‍സനെ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടിയപ്പോള്‍ സെക്യൂരിറ്റിക്ക് നിന്ന ഇവര്‍ മതില്‍ ചാടി ഓടിരക്ഷപെടുകയായിരുന്നു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും മോന്‍സന് അടുത്ത ബന്ധങ്ങളുണ്ട്. ഈ അടുപ്പമാണ് കോടികളുടെ സാമ്പത്തിക തട്ടിപ്പിന് മോന്‍സന്‍ മറയാക്കിയത്. ഉന്നത ബന്ധങ്ങള്‍ തനിക്കെതിരായ കേസ് അട്ടിമറിക്കാനും പ്രതി ഉപയോഗിച്ചു. മോന്‍സന്‍ മാവുങ്കലിനെതിരെ ബിസിനസ് ഗ്രൂപ്പ് നല്‍കിയ ആറ് കോടിയുടെ തട്ടിപ്പ് കേസില്‍ അന്വേഷണം ആലപ്പുഴ ക്രൈംബ്രാഞ്ചിന് കൈമാറിയത് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെ എഐജിയ്ക്കായി ഐജി ലക്ഷ്മണ മെയില്‍ അയച്ചു. 

പിന്നാലെ അന്നത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷണം മോന്‍സന്‍ മാവുങ്കല്‍ ആവശ്യപ്പെട്ട ചേര്‍ത്തല സിഐയ്ക്ക് നല്‍കി ഉത്തരവിറക്കി. എന്നാല്‍ പണം നഷ്ടമായവരുടെ എതിര്‍പ്പും ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പരിഗണിച്ച് ഈ നീക്കം തടയപ്പെട്ടു. ചേര്‍ത്തലയിലെ ഈ സിഐ  മോന്‍സന്‍ മാവുങ്കലിന്റെ മകളുടെ വിവാഹ നിശ്ചയച്ചടങ്ങില്‍ പങ്കെടുക്കുന്ന ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. ക്രൈംബ്രാഞ്ച് അറസ്റ്റിന് തൊട്ട്  മുന്‍പായിരുന്നു ഇത്. മുന്‍ ഡിഐജി എസ് സുരേന്ദ്രന് മോന്‍സനുമായുള്ള അടുപ്പത്തിന്റെ ദൃശ്യങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചു

 

 




കൂടുതല്‍വാര്‍ത്തകള്‍.