CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 33 Minutes 51 Seconds Ago
Breaking Now

സണ്ടര്‍ലന്‍ഡ് മലയാളി കാത്തലിക് കമ്മ്യുണിറ്റി വീണ്ടും കര്‍മ്മപഥത്തിലേക്ക്

സണ്ടര്‍ലന്‍ഡ് : കോവിഡ് മഹാമാരിയുടെ  പശ്ചാത്തലത്തില്‍ പ്രവര്‍ത്തനത്തില്‍ നിന്നും മാറി നിന്ന സണ്ടര്‍ലന്‍ഡ് മലയാളി കാത്തലിക് കമ്മ്യുണിറ്റി  വീണ്ടും  പ്രവര്‍ത്തന മണ്ഡലത്തിലേക്ക്  വരുന്നു .  

ഞായറാഴ്ച കൂടിയ ആലോചന യോഗത്തില്‍ വരും നാളുകളില്‍ ചെയ്യേണ്ട കര്‍മ്മ പദ്ധതികളെ കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു . ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളും ജപമാലമാസാചരണവും ഫാമിലി കൂട്ടായ്മകളും വരുംദിവസ്സങ്ങളില്‍ സംഘടിപ്പിക്കും . പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗം കുറെ കാലങ്ങള്‍ക്കു ശേഷം കണ്ടുമുട്ടിയ സുഹൃത്തുക്കളുടെ സ്‌നേഹകൂട്ടായ്മായി മാറി.  കമ്മ്യുണിറ്റിയുടെ  ക്രിസ്മസ് ന്യൂയെര്‍ സംഗമം  ജനുവരി 2 , ഞായറാഴ്ച  വൈകുന്നേരം  അഞ്ചുമണി മുതല്‍ വൈവിധ്യമാര്‍ന്ന  സാംസകാരിക പരിപാടികളോടെ നടക്കുന്നതായിരിക്കും

 

 




കൂടുതല്‍വാര്‍ത്തകള്‍.