CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 48 Seconds Ago
Breaking Now

STSMCC യുടെ മ്യൂസിക്കൽ നൈറ്റ് അവിസ്മര-ണീയമായി .

ബ്രിസ്റ്റോൾ STSMCC യുടെ ക്വയർ ഗ്രൂപ്പും വനിതാവിഭാഗമായ CLASS ഉം ചേർന്ന് സംഘടിപ്പിച്ച മ്യൂസിക്കൽ നൈറ്റ് അവതരണ ഭംഗി കൊണ്ടും പങ്കാളിത്തം കൊണ്ടും അവിസ്മരണീയമായി.

കേരളത്തിൽ നിന്നും നഴ്സിംഗ് കഴിഞ്ഞു സ്റ്റുഡന്റ് വിസയിൽ യുകെയിലെത്തി ജീവിതം കരുപിടിപ്പിക്കുവാൻ ശ്രമിച്ച് സാമ്പത്തികമായി തകർന്ന് സങ്കടത്തോടെ തിരിച്ചു പോകേണ്ടി വന്ന നല്ലൊരു പാട്ടുകാരനായ ജയ്സണ്‍ പീറ്ററിനെ സഹായിക്കാൻ വേണ്ടിയും, STSMCC യുടെ വളർന്നു വരുന്ന ഗായകരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയും STSMCC യുടെ ക്വയർ ഗ്രൂപ്പും വനിതാവിഭാഗമായ CLASS ഉം ചേർന്ന് സംഘടിപ്പിച്ച മ്യൂസിക്കൽ നൈറ്റ് STSMCC യുടെ വികാരി ഫാ. പോൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു.ക്വയർ ഗ്രൂപ്പിന്റെയും CLASS ന്റെയും സാമൂഹിക പ്രതിബദ്ധതയെ അദ്ദേഹം തന്റെ സന്ദേശത്തിൽ അഭിനന്ദിച്ചു. STSMCC യുടെ ട്രസ്റ്റി സ്റ്റാനി തുരുത്തേൽ സ്വാഗതവും CLASS ന്റെ പ്രസിഡന്റ്‌ ജോളി നെൽസണ്‍ നന്ദിയും പറഞ്ഞു.

വിവിധ ഫാമിലി യൂണിറ്റുകളിൽ നിന്നുള്ള കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും ക്വയർ ഗ്രൂപ്പ് അംഗങ്ങളുടെയും പാട്ടുകൾ ശ്രദ്ധേയമായിരുന്നു. CLASS ന്റെ അംഗങ്ങൾ പാചകം ചെയ്ത ഭക്ഷണപദാർത്ഥങ്ങളുടെ വില്പനയിലൂടെയും ചാരിറ്റി ബോക്സിലൂടെയുമായിരുന്നു ധന സമാഹരണം. എബിയും റോജിയും അവതാരകരായിരുന്നു. പങ്കാളിത്തം കൊണ്ടും വ്യതസ്തമായ അവതരണശൈലി കൊണ്ടും ശ്രദ്ധേയമായ മ്യൂസിക്കൽ നൈറ്റ് ഏവർക്കും ഒരു അവിസ്മരണീയ അനുഭവമായിരുന്നു.

 

കൂടുതൽ ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക




കൂടുതല്‍വാര്‍ത്തകള്‍.