CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 58 Minutes 18 Seconds Ago
Breaking Now

ബ്രിസ്റ്റോൾ മലയാളിയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി

ബ്രിസ്റ്റോൾ ആന്‍ഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് ലീഗില്‍ ബ്രിസ്‌റ്റോള്‍ മലയാളിയുടെ ജൈത്രയാത്ര തുടരുന്നു.ഇന്നലെ നടന്ന വാശിയേറിയ മത്സരത്തിൽ ഹാലെൻ ടീമിനെയാണ് ബ്രിസ്റ്റോൾ മലയാളി പരാജയപ്പെടുത്തിയത്.

ബ്രിസ്റ്റോൾ ആന്‍ഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് ലീഗില്‍ ബ്രിസ്‌റ്റോള്‍ മലയാളിയുടെ ജൈത്രയാത്ര തുടരുന്നു. അരപതിറ്റാണ്ടിലേറെയായി ബ്രിസ്റ്റോള്‍ ക്രിക്കറ്റ് സമൂഹത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ബ്രിസ്റ്റോള്‍ മലയാളി സ്‌പോര്‍ട്‌സ് ക്ലബിന്റെ 2013ലെ വിജയ പരമ്പര. ഇന്നലെ ഹാലന്‍ ഗ്രൗണ്ടില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ക്യാപ്റ്റന്‍ മനു വാസുപ്പണിക്കരുടെയും മാന്‍ ഓഫ് ദി മാച്ച് ആനന്ദിന്റെയും മികവുറ്റ പ്രകടനമാണ് മലയാളികള്‍ക്ക് അഭിമാനമായ ഈ വിജയം സമ്മാനിച്ചത്. 

അത്യുജ്ജ്വലമായി ഫീൽഡിങ്ങും മികവാർന്ന പ്രകടനവും ആണ് ഈ വിജയത്തിന് അടിസ്ഥാനമായി മനു ചൂണ്ടിക്കാണിച്ചത്. ആസിഫ് - ആനന്ദ് കൂട്ടുക്കെട്ട് വിജയത്തിന് അടിസ്ഥാനമിട്ടു.

ഏതുതരം ബോളിനെയും അനായാസം നിഷ്‌ക്രിയമാക്കുന്ന തരത്തിലായിരുന്നു ക്യാപ്റ്റന്‍ മനു വാസുപ്പണിക്കറിന്റെ പ്രകടനം.മാന്‍ ഓഫ് ദി മാച്ച് ആയ ആനന്ദിന്റെയും മനു വാസുപ്പണിക്കറിന്റെയും ഇന്നിങ്ങ്സ് ആണ് ഈ ഉജ്ജ്വല വിജയത്തിന്റെ നെടുംതൂണായത്. ആദ്യം ബാറ്റ് ചെയ്ത ബ്രിസ്റ്റോള്‍ മലയാളി ടീം 205 റണ്‍സാണ് നേടിയത്. ഹാലന്‍ ടീമിനെ 182 റണ്‍സിന് ഓള്‍ ഔട്ട് ആക്കി. ബെന്നി കുളങ്ങര 8 ഓവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റ് നേടി. ആനന്ദ് 36 റണ്‍സ് വിട്ടുകൊടുത്ത് 5 വിക്കറ്റ് നേടി. മനോജ് വര്‍ഗീസും, ജോബിനും, ഡോ. ജോഷിയും കളിയിൽ മികച്ച പിന്തുണയേകി.




കൂടുതല്‍വാര്‍ത്തകള്‍.