CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 25 Minutes 7 Seconds Ago
Breaking Now

സ്വര്‍ണം പണയപ്പെടുത്തിയതിന്റെ പേരില്‍ ഭാര്യ നിരന്തരമായി അവഹേളിച്ചു, അതിനാല്‍ പുഴയില്‍ തള്ളിയിട്ട് കൊല്ലാന്‍ നോക്കി ; ഒന്നര വയസ്സുകാരിയുടെ മരണത്തില്‍ പിതാവ് അറസ്റ്റില്‍

പുഴ കാണിക്കാമെന്ന് പറഞ്ഞ് പുഴക്കരയില്‍ എത്തി തടയണയുടെ മുകളിലൂടെ നടക്കുമ്പോള്‍ മകളേയും തന്നേയും ഭര്‍ത്താവ് പുഴയില്‍ തള്ളിയിട്ടെന്നാണ് ഭാര്യയുടെ മൊഴി.

പാത്തിപ്പാലം പുഴയില്‍ ഒന്നര വയസ്സുകാരി മുങ്ങി മരിച്ച സംഭവത്തില്‍ പിതാവ് തലശ്ശേരി കോടതി ജീവനക്കാരന്‍ കെ പി ഷിജു (37) പൊലീസ് പിടിയിലായി. ഭര്‍ത്താവാണ് തങ്ങളെ പുഴയില്‍ തള്ളിയിട്ടതെന്ന് ഭാര്യ സോന മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ ഷിജുവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഒളിവിലായിരുന്ന ഷിജുവിനെ മട്ടന്നൂര്‍ പൊലീസാണ് പിടികൂടിയത്.

ഇയാള്‍ മട്ടന്നൂര്‍ ക്ഷേത്രകുളത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.

പുഴ കാണിക്കാമെന്ന് പറഞ്ഞ് പുഴക്കരയില്‍ എത്തി തടയണയുടെ മുകളിലൂടെ നടക്കുമ്പോള്‍ മകളേയും തന്നേയും ഭര്‍ത്താവ് പുഴയില്‍ തള്ളിയിട്ടെന്നാണ് ഭാര്യയുടെ മൊഴി. സംഭവത്തിന് ശേഷം ഷിജുവിന്റെ ഫോണ്‍ ഓഫായിരുന്നു. ഇവരെത്തിയ ബൈക്ക് ഉപേക്ഷിച്ചാണ് ഷിജു കടന്നുകളഞ്ഞത്. സംഭവ സ്ഥലത്തു നിന്ന് ഒരാള്‍ ഓടിപോകുന്നത് കണ്ടതായി ദൃക്‌സാക്ഷികളും പറഞ്ഞിരുന്നു. അന്‍വിതയുടെ മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തറവാട്ടുവീട്ടില്‍ സംസ്‌കരിച്ചു.

സാമ്പത്തിക പ്രയാസമുള്ളതിനാല്‍ ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തിയെന്നും ഇതിന്റെ പേരില്‍ ഭാര്യ നിരന്തരം കുറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തതിനാലാണ് പുഴയില്‍ തള്ളിയിട്ട് കൊല്ലാന്‍ തീരുമാനിച്ചതെന്നും ഷിജു പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി.




കൂടുതല്‍വാര്‍ത്തകള്‍.