CURRENCY RATE -
1 GBP :
100.09 INR
1 EUR :
85.04 INR
1 USD :
75.16 INR
Last Updated :
36 Minutes 9 Seconds Ago
Breaking Now

വിന്ററില്‍ ആശുപത്രികളിലെത്തുന്ന കോവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാനുള്ള ബൂസ്റ്റര്‍ ഡോസെടുക്കാന്‍ ആളില്ല! പലരുടെയും പ്രതിരോധശേഷി കുറയുന്നതായി ആശങ്ക; പ്രായമായ ആളുകളുടെ ആശുപത്രി പ്രവേശനം കുതിച്ചുയരുന്നു, കേസുകളില്‍ 30% വര്‍ദ്ധന

ബൂസ്റ്റര്‍ പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ യോഗ്യതയുള്ള 80 വയസ്സിന് മുകളിലുള്ളവരില്‍ പകുതി പേര്‍ മാത്രമാണ് മൂന്നാം ഡോസ് സ്വീകരിച്ചിട്ടുള്ളത്

വിന്റര്‍ സീസണില്‍ ആശുപത്രിയില്‍ കോവിഡ് രോഗികള്‍ എത്തുന്നത് ഉയരാതെ തടയാനായി കോവിഡ് ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കിയിട്ടും സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ പുരോഗതിയില്ല. കേസുകള്‍ 30 ശതമാനം ഉയരവെയാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് മെല്ലപ്പോക്കിലാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

ബൂസ്റ്റര്‍ പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ യോഗ്യതയുള്ള 80 വയസ്സിന് മുകളിലുള്ളവരില്‍ പകുതി പേര്‍ മാത്രമാണ് മൂന്നാം ഡോസ് സ്വീകരിച്ചിട്ടുള്ളത്. ഇത് അപകടകരമാണെന്ന് അറിഞ്ഞിട്ടും വാക്‌സിനേഷനില്‍ പുരോഗതിയുണ്ടാകുന്നില്ലെന്നതാണ് പ്രതിസന്ധിയാകുന്നത്. ആറ് മാസം മുന്‍പ് രണ്ടാം ഡോസ് സ്വീകരിച്ചത് 2.2 മില്ല്യണ്‍ പേരാണ്. ഇവരില്‍ 1.2 മില്ല്യണില്‍ താഴെ ആളുകള്‍ക്കാണ് ബൂസ്റ്റര്‍ നല്‍കിയിരിക്കുന്നത്. 

കഴിഞ്ഞ ആഴ്ചയില്‍ 65 മുതല്‍ 84 വയസ്സ് വരെ പ്രായമുള്ളവരിലെ ആശുപത്രി പ്രവേശനം 19 ശതമാനം ഉയര്‍ന്നിട്ടുണ്ട്. 85 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ അഡ്മിഷന്‍ 8 ശതമാനവും വര്‍ദ്ധിച്ചു. ഒടുവിലായി യുകെയില്‍ 45,140 പുതിയ കൊറോണാവൈറസ് കേസുകളാണ് സ്ഥിരീകരിച്ചത്. ഒരാഴ്ച കൊണ്ട് 30% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. എന്നിരുന്നാലും മരണസംഖ്യ കുറയുന്നുവെന്നത് ആശ്വാസകരമാണ്. മാസ്‌ക് നിബന്ധനകള്‍ ഉള്‍പ്പെടെ കര്‍ശന വിലക്കുകള്‍ നിലനില്‍ക്കുന്ന സ്‌കോട്ട്‌ലണ്ടില്‍ പെര്‍ കാപിറ്റാ കേസുകള്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. ഇതിനിടെയാണ് സൗത്ത് വെസ്റ്റില്‍ സേവനം നല്‍കിയിരുന്ന ഇമ്മെന്‍സാ ഹെല്‍ത്ത് ക്ലിനിക് ലിമിറ്റഡിന്റെ വോള്‍വര്‍ഹാംപ്ടണ്‍ ലാബിന്റെ ടെസ്റ്റിംഗ് ഓപ്പറേഷന്‍ സസ്‌പെന്‍ഡ് ചെയ്തത്. 

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ 43,000 പേര്‍ക്കെങ്കിലും തെറ്റായ നെഗറ്റീവ് പിസിആര്‍ ഫലങ്ങള്‍ നല്‍കിയെന്നാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരിക്കുന്നത്. സൗത്ത് വെസ്റ്റ് മേഖലയിലെ കേസുകള്‍ നാല് ദിവസം കൊണ്ട് ഇരട്ടിയാവുകയും ചെയ്തത് ഈ തെറ്റുകളുടെ പരിണാമമാണെന്നാണ് ആശങ്ക. 




കൂടുതല്‍വാര്‍ത്തകള്‍.