CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 31 Minutes 7 Seconds Ago
Breaking Now

ക്ഷേത്രത്തില്‍ വെള്ളം കയറി, താലിക്കെട്ടിന് ചെമ്പില്‍ കയറിയെത്തി വധൂവരന്മാര്‍

ക്ഷേത്രത്തിലേക്കുള്ള റോഡിലും മുട്ടോളം വെള്ളം ഉണ്ടായിരുന്നു.

മഴയില്‍ വെള്ളം പൊങ്ങിയതോടെ ചെമ്പില്‍ കയറിയെത്തി താലിക്കെട്ടേണ്ടിവന്നിരിക്കുകയാണ് ആലപ്പുഴയിലെ വധൂവരന്മാര്‍ക്ക്. ആലപ്പുഴ സ്വദേശിയായ ഐശ്വര്യയുടേയും വിവാഹമാണ് നടന്നത്. തലവടി പനയന്നൂര്‍ക്കാവ് ക്ഷേത്രത്തില്‍വച്ചായിരുന്നു താലികെട്ട്. അപ്രതീക്ഷിത പ്രളയത്തില്‍ ക്ഷേത്ര പരിസരം മുഴുവന്‍ വെള്ളത്തിലായതോടെയാണ് ചെമ്പില്‍ കയറി ഇവര്‍ക്ക് താലിക്കെട്ടിനെത്തേണ്ടിവന്നത്. നേരത്തെ നിശ്ചയിച്ചതായിരുന്നു വിവാഹം. ഈ ക്ഷേത്രത്തില്‍ തന്നെ വിവാഹം നടത്തണമെന്നായിരുന്നു ഇവരുടെ ആഗ്രഹം. സമീപത്തെ ജങ്ഷന്‍ വരെ കാറിലെത്തിയ ഇവര്‍ക്ക് ക്ഷേത്ര ഭാരവാഹികള്‍ വലിയ ചെമ്പു തന്നെ ഒരുക്കിയിരുന്നു. താലികെട്ടിന് ശേഷം ചെമ്പില്‍ ഇരുന്ന് തന്നെ ക്ഷേത്ര ദര്‍ശനം നടത്തി. വിവാഹ വസ്ത്രത്തില്‍ വെള്ളം വീഴാതെ ബന്ധുക്കള്‍ പിന്തുണയുമായി ഒപ്പമുണ്ടായി. ക്ഷേത്രത്തിലേക്കുള്ള റോഡിലും മുട്ടോളം വെള്ളം ഉണ്ടായിരുന്നു.

അപ്പര്‍കുട്ടനാട്ടില്‍ ആയിരത്തിലധികം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഒട്ടേറെ വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.