CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 2 Minutes 24 Seconds Ago
Breaking Now

യുകെയെ 2050ല്‍ നെറ്റ് സീറോ രാജ്യമാക്കുമെന്ന് പ്രഖ്യാപിച്ച് ബോറിസ്; ഗ്യാസ് ബോയ്‌ലറുകളെ പുറത്താക്കും, മോര്‍ട്ട്‌ഗേജ് ലഭിക്കാന്‍ ഇന്‍സുലേഷന്‍ പരിശോധന; യാത്രകള്‍ ഇലക്ട്രിക് കാറുകളിലേക്ക്; ഗ്രീന്‍ ബ്രിട്ടന്‍ പദ്ധതിക്ക് 1 ട്രില്ല്യണ്‍ പൗണ്ട് കടം ചോദിക്കരുതെന്ന് പ്രധാനമന്ത്രിയോട് ചാന്‍സലര്‍

അടുത്ത 30 വര്‍ഷത്തില്‍ 1 ട്രില്ല്യണ്‍ പൗണ്ട് ചെലവ് വരുമെന്ന് ഇക്കണോമിസ്റ്റുകള്‍

2050-ഓടെ ബ്രിട്ടനെ പച്ചപ്പ് നിറഞ്ഞ രാജ്യമായി മാറ്റാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് ബോറിസ് ജോണ്‍സണ്‍. രാജ്യം നെറ്റ് സീറോ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ബൃഹത് പദ്ധതിയാണ് പ്രധാനമന്ത്രി മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതുവഴി കാലാവസ്ഥാ വ്യതിയാനത്തിന് എതിരായ പോരാട്ടത്തിലേക്ക് സംഭാവന നല്‍കാമെന്ന് അദ്ദേഹം സ്വപ്‌നം കാണുന്നു. എന്നാല്‍ കൊവിഡ് മഹാമാരിയുടെ ആഘാതം നേരിടുന്ന കുടുംബങ്ങള്‍ക്കും, ബിസിനസ്സുകള്‍ക്കും ഇത് മറ്റൊരു ആഘാതമാണ് സൃഷ്ടിക്കുകയെന്നാണ് മുന്നറിയിപ്പ്. 

ഗ്രീന്‍ പദ്ധതിക്കായി ചെലവ് വരുന്ന 1 ട്രില്ല്യണ്‍ ബില്‍ നേരിടാന്‍ ടാക്‌സും, ഉപഭോക്താക്കള്‍ക്കുള്ള ചെലവുകളും വര്‍ദ്ധിക്കുമെന്ന് ട്രഷറി മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. 2035ഓടെ സഞ്ചാരം ഇലക്ട്രിക് കാറുകളിലേക്ക് മാറുന്നതും, 2030ഓടെ ഗ്യാസ് ബോയ്‌ലറുകളെ പുറംതള്ളാനും, ഭവനഉടമകള്‍ കൂടുതല്‍ പ്രകൃതിസ്‌നേഹത്തോടെ ജീവിക്കാനുള്ള പ്രചോദനവുമേകാനാണ് സര്‍ക്കാര്‍ പദ്ധതി. 

ഇതോടെ മികച്ച എനര്‍ജി റേറ്റിംഗ് അനുസരിച്ചാകും ഭാവിയില്‍ പ്രോപ്പര്‍ട്ടികള്‍ക്ക് മോര്‍ട്ട്‌ഗേജ് ലഭ്യമാകുക. പിന്‍വലിഞ്ഞ് നില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ബോറിസ് പ്രഖ്യാപനങ്ങള്‍ നടത്തിയത്. പാരമ്പര്യ ഇന്ധനങ്ങളെ ഒഴിവാക്കി കാറ്റ്, പുതിയ ആണവ, ഹൈഡ്രജന്‍ ടെക്‌നോളജികളിലേക്ക് ചുവടുമാറുന്നത് വഴി ഇറക്കുമതിയെ ആശ്രയിക്കുന്നത് ഒഴിവാക്കാമെന്ന് സര്‍ക്കാര്‍ പറയുന്നു. കൂടാതെ വില വര്‍ദ്ധനവുകളില്‍ നിന്നും കുടുംബങ്ങള്‍ക്ക് സുരക്ഷയും ലഭിക്കും. 

ഇതുവഴി അടുത്ത ദശകത്തില്‍ മികച്ച ശമ്പളം ലഭിക്കുന്ന 440,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്നും സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഇതിനായി അടുത്ത 30 വര്‍ഷത്തില്‍ 1 ട്രില്ല്യണ്‍ പൗണ്ട് ചെലവ് വരുമെന്ന് ഇക്കണോമിസ്റ്റുകള്‍ വ്യക്തമാക്കി. ഇത് പൊതുഖജനാവില്‍ സൃഷ്ടിക്കുന്ന സമ്മര്‍ദം സര്‍ക്കാര്‍ കണക്കാക്കണമെന്ന് ഋഷി സുനാകിന്റെ ട്രഷറി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുകെയുടെ പോസ്റ്റ് കൊവിഡ് തിരിച്ചുവരവില്‍ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ ബോറിസും, ഋഷി സുനാകും തമ്മില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ നീക്കം. 




കൂടുതല്‍വാര്‍ത്തകള്‍.