CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 56 Minutes 55 Seconds Ago
Breaking Now

യുകെയിലെ കാലാവസ്ഥ തകിടംമറിച്ച് ഓറോര്‍ കൊടുങ്കാറ്റ്; രണ്ട് മണിക്കൂറില്‍ 2 ഇഞ്ച് വരെ മഴ പെയ്തിറങ്ങും; സതേണ്‍ ഇംഗ്ലണ്ടില്‍ മെറ്റ് ഓഫീസ് മുന്നറിയിപ്പ്; മഞ്ഞ് പിന്നാലെയെത്തും, മാസാവസാനം വരെ തണുപ്പ് തുടരും

പട്ടണങ്ങളിലും, നഗരങ്ങളിലും കനത്ത മഴ വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്നാണ് മെറ്റ് ഓഫീസ്

ഓറോര്‍ കൊടുങ്കാറ്റ് യുകെയില്‍ രണ്ട് ഇഞ്ച് വരെ മഴയ്ക്കും, 70 എംപിഎച്ച് വേഗത്തില്‍ കാറ്റ് വീശിയടിക്കാനും വഴിയൊരുക്കുന്നു. യുകെയ്ക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പിലാണ് മെറ്റ് ഓഫീസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കൊടുങ്കാറ്റ് ബ്രിട്ടനില്‍ വീശിയടിക്കാനുള്ള സാധ്യതയും ആംബര്‍ മുന്നറിയിപ്പ് സാധ്യത കല്‍പ്പിക്കുന്നു. 

കൊടുങ്കാറ്റ് യുകെയുടെ സതേണ്‍ ഭാഗങ്ങളില്‍ കനത്ത മഴയ്ക്കും, ശക്തമായ കാറ്റിനും കാരണമാകും. സതേണ്‍ ഇംഗ്ലണ്ടിന്റെ വലിയ ശതമാനം മേഖലയ്ക്കും മെറ്റ് ഓഫീസ് ആംബര്‍ മുന്നറിയിപ്പ് ബാധകമാണ്. പുലര്‍ച്ചെ 3 മണിയോടെ മോശം കാലാവസ്ഥ ഒരുപരിധി വരെ അവസാനിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. 

എന്നാല്‍ രാവിലെ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും അവര്‍ പ്രവചിക്കുന്നു. രണ്ട് മണിക്കൂറില്‍ രണ്ട് ഇഞ്ചിലേറെ മഴ പെയ്തിറങ്ങാനാണ് സാധ്യത. പട്ടണങ്ങളിലും, നഗരങ്ങളിലും കനത്ത മഴ വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്. 

വെള്ളപ്പൊക്കം വീടുകളെയും ബിസിനസ്സുകളെയും ബാധിക്കുന്നതിന് പുറമെ ട്രെയിന്‍, ബസ് സര്‍വ്വീസുകള്‍ വൈകാനും, ചിലത് റദ്ദാക്കപ്പെടാനും ഇടയാക്കും. ചിലയിടങ്ങളില്‍ പവര്‍ കട്ടിനും സാധ്യതയുണ്ട്. ചെഷയറില്‍ 30 സെക്കന്‍ഡ് മാത്രം നീണ്ട ചുഴലിക്കാറ്റ് റൂഫ് ടൈലുകളും, ഗാര്‍ഡന്‍ ഫര്‍ണീച്ചറും തകര്‍ത്ത ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വ്യാഴാഴ്ച രാജ്യത്ത് ആദ്യത്തെ മഞ്ഞെത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സ്‌കോട്ട്‌ലണ്ടിലെ ഉയര്‍ന്ന പ്രദേശങ്ങളെ മാത്രമാണ് ബാധിക്കുകയെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കിയത് ആശ്വാസമായി. ഹാലോവീന്‍ വരെ തണുത്ത കാലാവസ്ഥ തുടരും. അടുത്ത ആഴ്ചയോടെ താപനില താഴാനും സാധ്യതയുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.