CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 27 Seconds Ago
Breaking Now

അതിരപ്പിള്ളിയിലെ ഒരു കുലുക്കവുമില്ലാത്ത ആ ഷെഡിന്റെ രഹസ്യം വെളിപ്പെടുത്തി സുബി സുരേഷ്

അതിരപ്പിള്ളി വെള്ളച്ചാട്ടം കുത്തിയൊഴുകിയപ്പോള്‍ പാറപ്പുറത്ത് ഒരു കുലുക്കവുമില്ലാതെ നിന്ന ഷെഡ് എല്ലാവരെയും അമ്പരിപ്പിച്ചിരുന്ന കാഴ്ചയായിരുന്നു. ഇതിന് പിന്നാലെ ഷെഡിന്റെ പിന്നാമ്പുറ കഥകള്‍ അന്വേഷിച്ച് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകളും നടന്നു. നിരവധി പേര്‍ അവകാശവാദങ്ങളുന്നയിച്ച് എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് പ്രിയതാരം സുബി സുരേഷ്.

കുറിപ്പ്:

അതിരപ്പിള്ളിയുടെ സ്വന്തം തച്ചന്മാര്‍.. ?

ഒരു നുണ ആയിരം പ്രാവശ്യം പറഞ്ഞാലും, ഒരു കോടി പ്രാവശ്യം പറഞ്ഞാലും അത് സത്യമാകില്ല സത്യം സൂര്യന്റെ പ്രകാശം പോലെ തിളങ്ങി നില്‍ക്കും. അതിരപ്പിള്ളിയിലെ വിശ്യവിഖ്യാതമായ ഷെഡിനെക്കുറിച്ച് പല വാര്‍ത്തകളും പല ഗ്രൂപ്പിലും, മാധ്യമങ്ങളിലും വന്നു കണ്ടു എന്നാല്‍ സത്യം ആരും പറഞ്ഞു കണ്ടില്ല. അതിരപ്പിള്ളിയിലെ പെരുന്തച്ചന്‍ സുരേന്ദ്രന്‍ ചേട്ടനും, സഹതച്ചന്മാരായ സഹജന്‍, ഠ ഇ ചന്ദ്രന്‍, ഠ ജ ഷാജു, രാജന്‍ തുടങ്ങിയവര്‍ നിര്‍മ്മിച്ച ഷെഡ്ഢിന്റെ അവകാശ വാദവുമായി ചിലര്‍ വന്നിരുന്നു.

മനക്കലെ ലക്ഷ്മി ( ആനയാണ് കേട്ടോ ) ഗര്‍ഭിണിയാണ് എന്ന് പറഞ്ഞപ്പോള്‍ അതിന്റെ ഉത്തരവാദി ഞാനാണെന്ന് പറഞ്ഞ പോലെയാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാത്ത ചിലര്‍ അവകാശവാദവുമായി വന്നത്. പുഴയില്‍ നിന്ന് ഏകദേശം 3 അടി ഉയരമുള്ള ഭാഗത്ത് ആണ് ഷെഡ് നിര്‍മ്മിച്ചിരിക്കുന്നത് അതുകൊണ്ട് തന്നെ വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തി ഷെഡിനെ പൂര്‍ണ്ണമായി ബാധിക്കില്ല.

അതിന്റെ മുകളില്‍ ഉള്ള കുഴിയില്‍ ( ആ കുഴി ഉണ്ടായത് വിജയ്കാന്ത് അഭിനയിച്ച ക്യാപ്റ്റന്‍ പ്രഭാകര്‍ സിനിമയുടെ സമയത്ത് ആണ് കുഴി ഉണ്ടാക്കിയത് അന്ന് അവിടെ കാവല്‍ക്കാര്‍ ഉണ്ടായിരുന്നില്ല ) തേക്കിന്റെ കാതല്‍ മാത്രമുള്ള കഴ ഇറക്കി വെച്ച് സിമന്റ് കുറുക്കി ഒഴിച്ചാണ് തൂണുകള്‍ ഉറപ്പിച്ചിരിക്കുന്നത് ആന കുത്തിയാലും ഈ തൂണുകള്‍ ഇളകില്ല. അതാണ് ഈ ഷെഡിന്റെ ഉറപ്പിന്റെ രഹസ്യം ആര് വന്ന് എന്തൊക്കെ നുണക്കഥകള്‍ പറഞ്ഞാലും അതിരപ്പിള്ളിയുടെ തച്ചന്മാരോടൊപ്പം ആയിരിക്കും സത്യം.

 




കൂടുതല്‍വാര്‍ത്തകള്‍.