CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 53 Minutes 54 Seconds Ago
Breaking Now

പെറ്റമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ അന്യമാക്കുന്ന മാതാപിതാക്കള്‍... സ്ത്രീകള്‍ പന്തീരാണ്ടുകൊല്ലം പുറകോട്ടുതന്നെ നടക്കണം: സാന്ദ്ര തോമസ്

സിപിഎം നേതാവിന്റെ കുടുംബത്തില്‍ പെറ്റമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തു കൊടുത്തെന്ന സംഭവത്തില്‍ പ്രതികരിച്ച് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. നാട് പുരോഗമിക്കുമ്പോഴും മനുഷ്യര്‍ പരിഗണിക്കുമ്പോഴും സ്ത്രീകള്‍ പന്തീരാണ്ടുകൊല്ലം പിന്നിലേക്ക് തന്നെ നടക്കണമെന്ന് സാന്ദ്ര തോമസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'നാട് പുരോഗമിക്കുകയാണ് മനുഷ്യര്‍ പരിണമിക്കുകയാണ് പക്ഷേ ഇതൊന്നും സ്ത്രീകള്‍ക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല. അവര്‍ പന്തീരാണ്ടുകൊല്ലം പുറകോട്ടുതന്നെ നടക്കണം' എന്നാണ് സാന്ദ്രയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 'നിങ്ങളിതെന്താണു ഭായ്… മഹിളാ 'മുക്ത' രാഷ്ട്രീയം, പെറ്റമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ അന്യമാക്കുന്ന മാതാപിതാക്കള്‍… ശരിക്കും കവി ഉദ്ദേശിച്ചത് മറ്റു പലതും കൂടിയാണ്' എന്നാണ് ഇതിന് പിന്നാലെ കമന്റായി സാന്ദ്ര കുറിച്ചത്.

CPI(M) leader illegally gives up grandchild, his daughter struggles to find  her baby | The News Minute

അതേസമയം, തന്റെ കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്യാന്‍ തയാറെടുക്കുകയാണ് അനുപമ. പ്രസവിച്ചു മൂന്നാം ദിവസം തന്നില്‍ നിന്നു വേര്‍പെടുത്തി ശിശുക്ഷേമ സമിതിക്കു കൈമാറിയ കുഞ്ഞിനെ നിയമവിരുദ്ധമായി ദത്തു നല്‍കിയെന്നാണു പരാതി.

അനുപമയ്ക്കും ഡിവൈഎഫ്‌ഐ മുന്‍ മേഖലാ സെക്രട്ടറി അജിത്തിനും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് ആണ് ആണ്‍കുഞ്ഞ് ജനിച്ചത്. അജിത് വേറെ വിവാഹിതനായിരുന്നതിനാല്‍ ഈ ബന്ധത്തെ അനുപമയുടെ കുടുംബം എതിര്‍ത്തിരുന്നു. ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ അനുപമ വഴങ്ങിയില്ല.

സിപിഎം സംസ്ഥാന സമിതിയംഗവും സിഐടിയു നേതാവുമായിരുന്ന പേരൂര്‍ക്കട സദാശിവന്റെ കൊച്ചുമകളാണ് അനുപമ. അച്ഛന്‍ പി.എസ് ജയചന്ദ്രന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ്. കുഞ്ഞിനെ തട്ടിക്കൊണ്ടു പോയെന്ന് അനുപമ പരാതി നല്‍കി 6 മാസത്തിനു ശേഷമാണ് മാതാപിതാക്കള്‍ ഉള്‍പ്പെടെ 6 പേര്‍ക്കെതിരെ പേരൂര്‍ക്കട പൊലീസ് കേസെടുത്തത്.

അനുപമയുടെ പരാതിയും കുടുംബത്തിന്റെ രാഷ്ട്രീയ സ്വാധീനത്തെ തുടര്‍ന്നുള്ള പൊലീസ് വീഴ്ചയും വിവാദമായതിനു പിന്നാലെ വനിതാ കമ്മിഷനും കേസെടുത്തു. അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി ഡിജിപിയോട് ആവശ്യപ്പെട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.