CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 40 Minutes 2 Seconds Ago
Breaking Now

ഈ പൂഴിക്കടകന്‍ ഒന്നും എന്റെ അടുത്ത് എടുക്കരുത്, ഇത് ജനുസ് വേറെയാ ; മോന്‍സണ്‍ വിവാദത്തില്‍ കെ സുധാകരന്‍

ഞാന്‍ വെല്ലുവിളിക്കുന്നു. ഇത് വേറെ ആള്. ഇത് കെ സുധാകരനാണ്' കെ സുധകാരന്‍ പറഞ്ഞു

മോന്‍സണ്‍ മാവുങ്കലിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് പ്രതികരിച്ച് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പീഡനക്കേസ്, ഒളിക്യാമറ അടക്കമുള്ള കേസുകളും ആരോപണങ്ങളുമാണ് മോന്‍സണ്‍ മാവുങ്കലിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച് ചോദ്യത്തോട് രൂക്ഷമായാണ് കെ സുധാകരന്‍ പ്രതികരിച്ചത്.

ഈ പൂഴിക്കടകന്‍ ഒന്നും എന്റെ അടുത്ത് എടുക്കരുത്. ഇത് ജനുസ് വേറെയാ. അന്വേഷിച്ചോട്ടെ, നടപടി വന്നോട്ടെ. അത് അപ്പോള്‍ കാണാം. ഞാന്‍ വെല്ലുവിളിക്കുന്നു. ഇത് വേറെ ആള്. ഇത് കെ സുധാകരനാണ്' കെ സുധകാരന്‍ പറഞ്ഞു. മോന്‍സണ്‍ മാവുങ്കലിന്റെ അടുത്ത് ചികിത്സയ്ക്ക് പോയത് വിവാദമായിരുന്നു.

കോണ്‍ഗ്രസ് ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരവാഹി പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും കെ മുരളീധരനുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി

മോണ്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ  മൊഴി. ഇവിടെയെത്തുന്നവരുടെ ദൃശ്യങ്ങള്‍ ക്യാമറ വഴി മോണ്‍സന്‍ ശേഖരിച്ചു. ഇതുകൊണ്ടാണ് ആരും പരാതിയുമായി രംഗത്ത് വരാത്തതെന്നും പെണ്‍കുട്ടി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

മോണ്‍സന്റെ വീട്ടിലും തിരുമ്മല്‍ കേന്ദ്രത്തിലും  വീണ്ടും പരിശോധനടത്താന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുകയാണ്. ഒളിക്യാമറ ദൃശ്യങ്ങള്‍ എവിടെയെന്നും ആരാണ് സൂക്ഷിച്ചിരിക്കുന്നതെന്നും ഇനിയും വ്യക്തമായിട്ടില്ല. പെണ്‍കുട്ടിയുടെ മൊഴിയോടെ ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തും. മോന്‍സന്റെ കൂട്ടാളികളെയും ചോദ്യം ചെയ്യും. ഒളിക്യാമറ ഉണ്ടായിരുന്നെന്ന് ക്രൈം ബ്രാഞ്ചിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.