CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 32 Minutes 43 Seconds Ago
Breaking Now

ആവേശത്തിര-യിളക്കി ബ്രിസ്ക കായിക മേള: സാക്ഷികളാകാൻ ലോർഡ്‌ മേയറും കൌണ്‍സിലർമാരും

കഴിവും പ്രാപ്തിയും , അംഗബലവുമുള്ള കേരള സമൂഹത്തെ പൊതു രംഗത്തെത്തിക്കുന്നതിൽ ബ്രിസ്ക വഹിക്കുന്ന പങ്കു പ്രശംസനീയമാണെന്ന് ലോർഡ്‌ മേയർ ഫാറൂക്ക് ചൌധരി അഭിപ്രായപ്പെട്ടു

പൊതുധാരയിലെത്തി സമൂഹ നന്മക്കുവേണ്ടി പ്രവർത്തിക്കുവാൻ എല്ലാവിധ സഹായങ്ങളും ചെയ്യാൻ തയ്യാറാണെന്ന് മേയർ പറഞ്ഞു.

 

ബ്രിസ്കയുടെ നേതൃത്വത്തിൽ നടത്തിയ കായികമേളയും കുടുംബസംഗമവും ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്രിസ്കയിലെ കരുത്തുറ്റ കുട്ടികളും യുവാക്കളും നാളെയുടെ നായകന്മാരായി മാറുമെന്നു ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത സൌത്ത് ഗ്ലൊസ്റ്റെർഷയർ കൌണ്‍സിൽ ചെയർമാൻ ഇയാൻ ബോൾട്ടൻ കൌണ്‍സിലർ ടോം ആദിത്യ എന്നിവർ അഭിപ്രായപെട്ടു.

 

ബ്രിസ്ക പ്രസിഡന്റ് ജോജിമോൻ കുരിയാക്കോസ് സ്വാഗതവും സ്പോർട്സ് സെക്രട്ടറി ബാബു അളിയത്ത് നന്ദിയും പറഞ്ഞു. മത്സരങ്ങൾ പ്രസാദ് ജോണ്‍ ഉത്ഘാടനം ചെയ്തു. രാവിലെ നടന്ന വാശിയേറിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് വിശിഷ്ടാതിഥികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.

 

 

കാലാവസ്ഥ അനുകൂലമായതിനാൽ രാവിലെ മുതൽ കുടുംബാംഗങ്ങൾ പേജ് പാർക്കിൽ എത്തി തുടങ്ങി. ഒത്തൊരുമയും സഹകരണ മനോഭാവവും മുഖമുദ്രയായ ബ്രിസ്കയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന നിലയിൽ കായികമേളയുടെ വൻവിജയം ഏവർക്കും ഹൃദ്യാനുഭവമായി. ബ്രിസ്കയുടെ അസോസിയേറ്റ് അംഗങ്ങളായ പ്രാദേശിക അയൽക്കൂട്ടങ്ങളുടെയും അസോസിയേഷനുകളുടെയും ഭക്ഷണ സ്റ്റാളുകൾ ഒരുക്കിയതും കുട്ടികൾക്ക്‌ വിനോദത്തിനായി ബൗണ്‍സിൽ കാസിൽ നിരന്നതും ഉത്സവ പ്രതീതി ഉണർത്തി.



മേളയുടെ വൻ വിജയത്തിനായി പ്രയത്നിച്ച എക്സിക്യുട്ടീവ് അംഗങ്ങളെയും,അയൽക്കൂട്ടം,അസോസിയേഷൻ ഭാരവാഹികളേയും പ്രസിഡന്റ് ജോജിമോൻ കുരിയാക്കോസ്,സെക്രട്ടറി കിഷൻ പയ്യന എന്നിവർ അനുമോദിച്ചു.

 

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക    




കൂടുതല്‍വാര്‍ത്തകള്‍.