CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 42 Minutes Ago
Breaking Now

സന്ദർലാണ്ടിൽ ചിറമലച്ചൻ നേതൃത്വം നല്കുന്ന വിശുദ്ധ കുർബാനയും സ്നേഹസംഗമവും മെയ്‌ 29 ബുധനാഴ്ച

സന്ദർലാണ്ട്:  കിഡ്നി ദാനത്തിന്റെ മഹനീയതയെകുറിച്ച് കേരള സമൂഹത്തിനും ഭാരതത്തിനും സാമൂഹ്യഅവബോധം നല്കിയ,  മനുഷ്യഹൃദയങ്ങളിൽ നന്മയുടെ വിത്തുകൾ പാകാൻ പ്രേരിപ്പിച്ച ബഹു. ഫാ. ഡേവിഡ് ചിറമൽ സന്ദർലാണ്ടിന്റെ മണ്ണിൽ മനുഷ്യസ്നേഹത്തിന്റെ,  പകുത്തുനല്കലിന്റെ വിശേഷവുമായി മെയ്‌ 29 നു കടന്നു വരുന്നു.  ദൈവസ്നേഹത്തിന്റെ ചൈതന്യം മനസ്സിലും ജീവിതത്തിലും കാത്തു സൂക്ഷിച്ചുകൊണ്ട്‌ കിഡ്നി ദാനത്തിലൂടെ മലയാളസമൂഹത്തിനു മാത്രുകയാകുക മാത്രമല്ല, മറിച്ച് തന്റെ ജീവിതം മുഴുവൻ അതിനായി ഉഴിഞ്ഞുവെക്കുക കൂടി ചെയ്ത ബഹു. അച്ഛന്റെ സാന്നിധ്യം കൊണ്ട് കിഡ്നി സമ്മതപത്രം നല്കാൻ ഏവരെയും പ്രചോതിതരാക്കുമെന്നു ഇതിന്റെ സംഘാടകർ പ്രതീക്ഷിക്കുന്നു.  സഹജീവികളോടുള്ള സ്നേഹം ഉച്ചത്തിൽ പ്രഖ്യാപിച്ച്, യുകെയിലെങ്ങും മാതൃകയായ സന്ദർലാണ്ട് മലയാളി സമൂഹത്തിന്റെ പിന്തുണയും സഹകരണവും ഇത്തരുണത്തിൽ  അഭ്യർഥി ക്കുന്നു. സന്ദർലാണ്ട് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ സംഗമത്തിൽ സന്ദർലാണ്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം പ്രതീക്ഷിക്കുന്നു. 

വിശുദ്ധ കുർബാന :  മെയ്‌ 29  ബുധൻ,  5.30pm  @  സെ. ജോസെഫ്സ് ചർച്ച്, സന്ദർലാണ്ട്. SR4 6HP

സ്നേഹസംഗമം :  മെയ്‌ 29  ബുധൻ-  7 pm   @  സെ. ജോസെഫ്സ് പാരിഷ് ഹാൾ, സന്ദർലാണ്ട്.  




കൂടുതല്‍വാര്‍ത്തകള്‍.