CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 48 Minutes 50 Seconds Ago
Breaking Now

യുക്മയുടെ നേതൃത്വത്തില്‍ ബിസിനസ്സുകാരുടെ കൂട്ടായ്മ.കോര്‍ കമ്മറ്റി രൂപീകരിച്ചു. വിപുലമായ യോഗം ജൂണ്‍ 30ന്.

യു.കെയിലെ മലയാളി ബിസിനസ്സുകാരെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കുകയും അവരുടെ സേവനങ്ങളുടെ ഗുണഫലങ്ങള്‍ യു.കെയിലെ മുഴുവന്‍ മലയാളി സമൂഹത്തിനും ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായി യുക്മയുടെ ആഭിമുഖ്യത്തില്‍ ഒരു ബിസിനസ്സ് ഫോറം രൂപീകരിക്കുന്നതിനുള്ള പ്രാരംഭനടപടികള്‍ക്ക് തുടക്കമായി. ബിസിനസ് ഫോറത്തിന്‍റെ രൂപീകരണചുമതല നല്‍കിയിരുന്ന യുക്മ വൈസ്‌ പ്രസിഡണ്ടുമാരായ ബീന സെന്‍സ്‌, ടിറ്റോ തോമസ്‌ എന്നിവര്‍ മുന്‍കയ്യെടുത്ത് വിളിച്ചു ചേര്‍ത്ത ആദ്യയോഗം മെയ്‌ 26 ഞായറാഴ്ച ബര്‍മിംഗ്ഹാമില്‍ വച്ച് നടന്നു. യുക്മ പ്രസിഡന്‍റ് വിജി കെ. പി അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ യു.കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ബിസിനസ്സുകാരുടെ പ്രതിനിധികള്‍ സംബന്ധിച്ചു. ശ്രീ. ടിറ്റോ തോമസ്‌ സ്വാഗതം ആശംസിച്ച യോഗത്തില്‍ ബിസിനസ് ഫോറത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിച്ചു ശ്രീ. വിജി. കെ.പി. സംസാരിക്കുകയും തുടര്‍ന്ന് വളരെ ക്രിയാത്മകമായ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. അതില്‍ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങള്‍ മുന്‍നിര്‍ത്തി ബിസിനസ് ഫോറത്തിന് ഒരു കരട് ഭരണഘടന രൂപീകരിക്കാനായി അഡ്വ. ഫ്രാന്‍സിസ്‌ കവളക്കാട്ട്, ജോമി ജോണ്‍, സിബിച്ചന്‍ ജോര്‍ജ്ജ് എന്നിവരടങ്ങുന്ന കമ്മറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു. ഇതിനു പുറമേ ജൂണ്‍ 30ന് പരമാവധി മലയാളി ബിസിനസുകാരെ പങ്കെടുപ്പിച്ച് കൊണ്ട് വിപുലമായ ഒരു പൊതുയോഗം വിളിച്ചു ചേര്‍ക്കാനും, യു.കെ യിലെ മലയാളി ബിസിനസ്സുകാരുടെ വിവരശേഖരണം നടത്തുന്നതിനുമായി ബിന്‍സു ജോണ്‍ (സ്വാന്‍സി), പ്രസാദ്‌ ജോണ്‍ , ജോമി ജോണ്‍ (ബ്രിസ്റ്റോള്‍), സിബി തോമസ്‌ , ഷാജി തോമസ്‌ (മാഞ്ചസ്റ്റര്‍), അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ട് , സിബിച്ചന്‍ ജോര്‍ജ്ജ് (ലണ്ടൻ), ബിജോ ടോം (ബര്‍മിംഗ്ഹാം) സെന്‍സ്‌ ജോസ് (നനീട്ടൻ ), ടോജി ജോര്‍ജ്ജ് (സ്റ്റാഫോര്‍ഡ്ഷയര്‍), ജസ്റ്റിന്‍ ജോസ്‌ (ലെസ്റ്റര്‍) ജോഷി സിറിയക് (കെന്‍റ്), ജോണ്‍ വടക്കേമുറി (നോര്‍ത്താംപ്ടൻ ), വര്‍ഗീസ്‌ പടയാലില്‍, സാജന്‍ (കാര്‍ഡിഫ്‌), വര്‍ഗീസ്‌ (ന്യുകാസില്‍) എന്നിവരടങ്ങിയ പതിനാറംഗ കോര്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ജൂണ്‍ 30നു ബര്‍മിംഗ്ഹാമില്‍ ചേരുന്ന ഈ പൊതുയോഗത്തില്‍ ഭരണഘടന അവതരിപ്പിച്ചു അംഗീകാരം നേടുന്നതും അതോടൊപ്പം ബിസിനസ് ഫോറത്തിന്‍റെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതുമായിരിക്കും. യു. കെ യിലെ മുഴുവന്‍ മലയാളി ബിസിനസ്സുകാരെയും ഈ യോഗത്തിലേക്ക്‌ ക്ഷണിക്കുന്നതായി അറിയിച്ച സംഘാടകര്‍ ഈ പുതിയ സംരംഭത്തിന് യു.കെ യിലെ മലയാളി സമൂഹത്തിന്‍റെ എല്ലാ വിധ പിന്തുണയും അഭ്യര്‍ഥിക്കുകയും ചെയ്തു. ശ്രീമതി. ബീന സെന്‍സ്‌ നന്ദി പ്രകാശിപ്പിച്ചതോടെ യു.കെ മലയാളികളുടെ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ല് ആയി മാറിയേക്കാവുന്ന ഒരു യോഗത്തിനു സമാപനമായി.

 




കൂടുതല്‍വാര്‍ത്തകള്‍.