CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 49 Minutes 32 Seconds Ago
Breaking Now

ക്രിസ്മസ് ഭീതിയില്‍ തന്നെ ആഘോഷിക്കേണ്ടിവരും !! ഇടവേളയ്ക്ക് ശേഷം ഇന്നലെ 50000 കടന്ന് പുതിയ രോഗികള്‍ ; വിന്ററും കോവിഡ് വ്യാപനവും പണിയാകും

കഴിഞ്ഞാഴ്ചയിലേതിനേക്കാള്‍ 13 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ബ്രിട്ടനില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ  പുതിയതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം 50000 കടന്നു. പുതിയ വകഭേദവും ബ്രിട്ടനിലെത്തിയേക്കാമെന്ന ആശങ്കയും ശാസ്ത്രജ്ഞര്‍ക്കുണ്ട്. ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം ഇന്നലെ 50091 പേര്‍ക്കാണ് ബ്രിട്ടനില്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞാഴ്ചയിലേതിനേക്കാള്‍ 13 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

മരണ നിരക്കും കഴിഞ്ഞാഴ്ചയേക്കാള്‍ രണ്ടു ശതമാനം കൂടി. 160 കോവിഡ് മരണങ്ങളാണ് ഇന്നലെ രേഖപ്പെടുത്തിയത്. അതേ സമയം ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ട്. 11 ശതമാനത്തിന്റെ കുറവുണ്ട്.

ബൂസ്റ്റര്‍ ഡോസ് പ്രായമായവരില്‍ മരണ നിരക്ക് കുറയ്ക്കാന്‍ സഹായിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 60 വയസ്സിന് മുകളിലുള്ളവരില്‍ രോഗ വ്യാപനത്തില്‍ കുറവുണ്ട്. പുതിയ വകഭേദം നിലവില്‍ രാജ്യത്തുണ്ടെന്ന സംശയം ശാസ്ത്രജ്ഞര്‍ക്കുണ്ട്. അഥവാ ഇല്ലെങ്കില്‍ ഏതു നിമിഷവും വകഭേദം ബ്രിട്ടനിലെത്തുമെന്നും വേരിയന്റ് ട്രാക്കിങ് മേധാവി പ്രൊഫസര്‍ ഷാരോണ്‍ പീക്കോക്ക് വ്യക്തമാക്കു്‌നനു.

പുതിയ വകഭേദം അതീവ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ആറ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് യാത്രാ നിരോധനം നിലവില്‍ വന്നു.




കൂടുതല്‍വാര്‍ത്തകള്‍.