CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 19 Seconds Ago
Breaking Now

വിമാനത്താവളത്തിന്റെ നിര്‍മ്മാണം വൈകുന്ന ഓരോ ദിവസവും 10 ലക്ഷം രൂപ പിഴ ; യുപിയിലെ ജോവാര്‍ വിമാനത്താവളം 2024 സെപ്തംബറില്‍ പൂര്‍ത്തിയാക്കണം ; സര്‍ക്കാരിന്റെ പുതിയ നീക്കം

2024 സെപ്തംബര്‍ 29നാണ് പണി പൂര്‍ത്തിയാക്കാനുള്ള തീയതി നിശ്ചയിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ വരാന്‍ പോകുന്ന ജേവാര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച് അന്തിമ കരാറായി. നിശ്ചിത സമയത്തിനുള്ളില്‍ ജേവാര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കരാര്‍ കമ്പനിയില്‍ നിന്ന് പിഴയായി ഭീമന്‍ തുക ഈടാക്കാന്‍ വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ് അന്തിമ കരാര്‍.

വിമാനത്താവളത്തിന്റെ നിര്‍മ്മാണം വൈകുന്ന ഓരോ ദിവസവും 10 ലക്ഷം രൂപയാണ് പിഴ ചുമത്തുക. 2024 സെപ്തംബര്‍ 29നാണ് പണി പൂര്‍ത്തിയാക്കാനുള്ള തീയതി നിശ്ചയിച്ചിരിക്കുന്നത്. പദ്ധതി വൈകുന്ന ഓരോ ദിവസവും കെട്ടിവെച്ച ബാങ്ക് ഗ്യാരന്റിയുടെ 0.1 ശതമാനം നല്‍കാന്‍ കമ്പനി ബാധ്യസ്ഥരാകുമെന്ന് കരാറുകാരായ സൂറിച്ച് എജിയും യുപി സര്‍ക്കാരും വ്യക്തമാക്കി.

ബാങ്ക് ഗ്യാരണ്ടിയായി സൂറിച്ച് എജി 100 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. സൂറിച്ച് എജിയുടെ അനുബന്ധ സ്ഥാപനമായ യമുന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിനാണ് വിമാനത്താവളത്തിന്റെ നിര്‍മ്മാണ ചുമതല.

 




കൂടുതല്‍വാര്‍ത്തകള്‍.