CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 52 Minutes 51 Seconds Ago
Breaking Now

സീറോ മലബാര്‍ ഇടവകയായി ലീഡ്‌സ് സെന്റ് മേരീസ് ആന്‍ഡ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവായലയം ; ലീഡ്‌സിലെയുംസമീപപ്രദേശങ്ങളിലെയും സീറോ മലബാര്‍ വിശ്വാസികളുടെ പ്രാര്‍ത്ഥന സഫലം ; ഇത് ചരിത്ര നിമിഷം

ലീഡ്‌സ്.  ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ മൂന്നാമത് ഇടവക ദേവാലയമായി  മാറി ലീഡ്‌സ് സെന്റ്  മേരീസ് ആന്‍ഡ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയം . ലീഡ്‌സിലെയും , സമീപപ്രദേശങ്ങളിലെയും സീറോ മലബാര്‍ വിശ്വാസികള്‍ കാലങ്ങളായി പ്രാര്‍ത്ഥനാപൂര്‍വം   കാത്തിരുന്ന ഇടവകയുടെ ഔദ്യോഗിക പ്രഖ്യാപനവും , ഉത്ഘാടനവും ലീഡ്‌സ് രൂപതാധ്യക്ഷന്‍ മാര്‍ മാര്‍ക്കസ് സ്റ്റോക്കിന്റെ സാനിധ്യത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിച്ചു . 

'സീറോ മലബാര്‍ സഭ  ഈ ദേവാലയത്തിലേക്ക് വിശ്വാസത്തിന്റെ ജീവന്‍ തിരികെ കൊണ്ടുവന്നുവെന്നും ,ലീഡ്‌സിലും  സമീപ പ്രദേശങ്ങള്‍ക്കും ,പ്രാദേശിക സമൂഹത്തിനും  നഷ്ടപ്പെട്ട വിശ്വാസത്തിന്റെ ദീപം , വീണ്ടും ജ്വലിപ്പിക്കുവാന്‍  ഈ ഇടവക പ്രഖ്യാപനവും അനുദിനമുള്ള തിരുക്കര്‍മ്മങ്ങളും  ഇടയാക്കുമെന്നും ലീഡ്‌സ് രൂപതാധ്യക്ഷന്‍ മാര്‍ മാര്‍ക്കസ് സ്റ്റോക്ക് ഇടവക  പ്രഖ്യാപനത്തിനുശേഷം നടത്തിയ ആശംസ പ്രസംഗത്തില്‍  പറഞ്ഞു .

തുടര്‍ന്ന് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിച്ചു .'എത്ര അസാദ്ധ്യമായ ഒരു കാര്യമാണെങ്കിലും അസാധ്യമായ സാഹചര്യമാണെങ്കിലും ദൈവം പറഞ്ഞാല്‍ അത് സാധ്യമാകും  ,

രൂപതയുടെപഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള ഇടവക വര്‍ഷത്തിന്റെ ആരംഭത്തില്‍ ആദ്യദിനം  തന്നെ ലീഡ്‌സിലെ ദേവാലയം  ഇടവകയായി ഉയര്‍ത്തുവാന്‍ കഴിഞ്ഞത് വലിയ ദൈവ കരുണയുടെയും , അഭിഷേകത്തിന്റെയും ,കൃപയുടെയും ഫലമാണ് , മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു .'

പള്ളിയില്‍ വന്നതുകൊണ്ട് അന്ത്യവിധിക്കുശേഷമുള്ള സഭയില്‍ നമ്മള്‍ ഉണ്ടാകുമെന്നു യാതൊരു ഉറപ്പുമില്ല , അന്ത്യവിധിക്കുശേഷമുള്ള സഭയില്‍ ഉണ്ടാകുവാന്‍ വേണ്ടി നാം പ്രാധാന്യം കൊടുക്കണം ,ലോകത്തിന്റെ ഹിതപ്രകാരമല്ലാതെ ദൈവഹിതപ്രകാരം , ദൈവവ വചനമനുസരിച്ച്  ജീവിക്കണം . ജീവിതകാലം മുഴുവനും  , മനസും , ശരീരവും ,മുഴുവനായും ദൈവത്തിനായി നല്‍കണം , തന്നെത്തന്നെ നല്‍കാതെ അധരവ്യായാമം നല്‍കിയത് കൊണ്ട് കാര്യമില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു

.ലീഡ്‌സിലെ ഈ ദേവാലയവും ഇടവകയും സാധ്യമാകുന്നതിനുവേണ്ടി ആദ്യ നേതൃത്വം നല്‍കിയ റെവ. ഫാ. ജോസഫ് പൊന്നേത്ത് അച്ചനെയും , ഇടവകയിലേക്കുള്ള യാത്രയില്‍ കഠിനാധ്വാനം ചെയ്ത  റെവ.ഫാ. മാത്യു മുളയോലില്‍ അച്ചനെയും , കമ്മറ്റി അംഗങ്ങളെയും അഭിവന്ദ്യ പിതാവ് അനുമോദിക്കുകയും പ്രാര്‍ത്ഥനാശംസകള്‍ നേരുകയും ചെയ്തു ,രൂപതാ വികാരി ജെനെറല്‍ റെവ. ഫാ. ജിനോ അരീക്കാട്ട് എം. സി. ബി .എസ് .ഇടവക സ്ഥാപനം സംബന്ധിച്ച ഡിക്രി വായിച്ചു .

പ്രെസ്റ്റന്‍ റീജിയന്‍  ഡയറക്ടര്‍ ,റെവ. ഫാ. ജോസ് അഞ്ചാനിക്കല്‍ .റെവ. ഫാ. ജോ മൂലശ്ശേരില്‍ വി.സി. ഫാ. ജോസഫ് കിഴക്കര കാട്ട്,ഫാ. കുര്യാക്കോസ് അമ്പഴത്തിനാല്‍ ,സന്യസ്തര്‍ അല്മായ പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു , വികാരി റെവ. ഫാ. മാത്യു മുളയോലില്‍ സ്വാഗതവും , കൈക്കാരന്‍ ജോജി തോമസ് നന്ദിയും അര്‍പ്പിച്ചു . ഇടവകയുടെ സ്ഥാപനത്തിനായി തുടക്കം മുതല്‍ നേതൃത്വം നലകിയവരെ മൊമെന്റോ നല്‍കി ആദരിക്കുകയും ചെയ്തു .ഇടവകയിലെ കൈക്കാരന്‍മാര്‍ , വിവിധ ഭക്തസംഘടന ഭാരവാഹികള്‍ , പാരിഷ് കൗണ്‍സില്‍ മെംബേര്‍സ് , കുടുംബ കൂട്ടായ്മ ലീഡേഴ്‌സ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

ഷൈമോന്‍ തോട്ടുങ്കല്‍

 




കൂടുതല്‍വാര്‍ത്തകള്‍.