CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 39 Seconds Ago
Breaking Now

അഭിഭാഷക ജോലിക്കൊപ്പം തന്നെ തന്റെ സിനിമാ അഭിനയവും മുന്നോട്ട് കൊണ്ടുപോകും, തിരക്കേറിയ നടനായി മാറുന്ന കാലത്ത് സിനിമ സീരിയസായി ആലോചിക്കും ; ബിനീഷ് കോടിയേരി

അഭിഭാഷക ജോലിക്കൊപ്പം തന്നെ തന്റെ സിനിമാ അഭിനയവും മുന്നോട്ട് കൊണ്ടുപോകുമെന്ന് ബിനീഷ് കോടിയേരി. അഭിനയം തന്റെ പാഷനാണ്, അഭിഭാഷകനാകുന്നത് അഭിനയത്തിന് യാതൊരു തടസവും ഉണ്ടാക്കില്ലെന്നും ബിനീഷ് വിശദീകരിച്ചു. '

വളരെ തിരക്കേറിയ നടനായി മാറുന്ന കാലത്ത് സിനിമ സീരിയസായി ആലോചിക്കും. എന്നെ അറിയാവുന്ന സംവിധായകനും നിര്‍മ്മാതാക്കളും സുഹൃത്തുക്കളുമാണ് സിനിമയിലേക്ക് വിളിക്കുന്നത്. അഭിഭാഷക ജോലിക്കൊപ്പം അഭിനയം തുടരുന്നതില്‍ തടസ്സമില്ല.' ബിനീഷ് കോടിയേരി പറഞ്ഞു.

പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പമാണ് ബിനീഷ് പുതിയ തുടക്കത്തിനൊരുങ്ങുന്നത്. എറണാകുളം ഹൈക്കോടതിയോട് ചേര്‍ന്നുള്ള കെഎച്ച്‌സിസിഎ കോംപ്ലക്‌സിലാണ് ഓഫീസ്. 

 




കൂടുതല്‍വാര്‍ത്തകള്‍.