CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 47 Minutes 33 Seconds Ago
Breaking Now

മോള്‍നുപിരാവിര്‍ അടുത്ത ആഴ്ച വിപണികളില്‍ എത്തും; അഞ്ചുദിവസത്തെ കോഴ്‌സിന് 1,399 രൂപ

കോവിഡ് ചികിത്സക്ക് അടിയന്തരാനുമതി ലഭിച്ച ആന്റിവൈറല്‍ ഗുളികയായ മോള്‍നുപിരാവിര്‍ അടുത്ത ആഴ്ച മുതല്‍ വിപണിയിലേക്ക് എത്തും. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഗുളിക പുറത്തിറക്കും എന്ന് മാന്‍കൈന്‍ഡ് ഫാര്‍മ ചെയര്‍മാന്‍ ആര്‍.സി ജുനേജ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു ഗുളികയ്ക്ക് 35 രൂപയാണ് വില ഈടാക്കുക. ഇതിന്റെ അഞ്ചുദിവസത്തെ കോഴ്‌സിന് 1399 രൂപയാണ് ചെലവ് വരുന്നത്.

മോള്‍നുപിരാവിര്‍ 800 മില്ലിഗ്രാം ഡോസ് രണ്ട് നേരം വീതം അഞ്ച് ദിവസത്തേക്കാണ് കഴിക്കണം. ഇതിനായി രോഗികള്‍ 200 മില്ലിഗ്രാമിന്റെ 40 ഗുളികയാണ് കഴിക്കേണ്ടത്. ഈ ഗുളിക ലഭ്യമാകുന്നതിലൂടെ കോവിഡ് ചികിത്സ ചെലവ് കുറഞ്ഞതും എളുപ്പമുള്ളതും ആകുമെന്നും ആര്‍.സി ജുനേജ പറഞ്ഞു. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന പ്രായമായ രോഗികളുടെ ചികിത്സയ്ക്കായാണ് ഈ ഗുളിക അംഗീകരിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ ഈ മരുന്ന് ഉപയോഗിക്കാന്‍ നിബന്ധനകളോടെ ഡിസംബര്‍ 29നാണ് അനുമതി നല്‍കിയത്.

അടുത്ത ആഴ്ചകളിലായി സിപ്ല, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലബോറട്ടറീസ് എന്നീ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ മോള്‍നുപിരാവിര്‍ ഗുളികകള്‍ പുറത്തിറക്കും. 13 ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളാണ് ഈ ഗുളിക നിര്‍മ്മിക്കുന്നത്. മറ്റ് കമ്പനികളുടെ ഗുളികകള്‍ക്ക് 2,000 മുതല്‍ 3,000 വരെ ഈടാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്‍ജെക്ഷനോ ഐവിരൂപത്തിലോ ഉള്ളതായ മരുന്നുകളാണ് കോവിഡ് ചികിത്സയ്ക്ക ഉപയോഗിക്കുന്നത്. യു.എസ് കമ്പനിയായ മെര്‍ക്ക് ആന്‍ഡ് റിഡ്‌ജേബാക്ക് ബയോ തെറാപ്യൂട്ടിക്‌സാണ് മോള്‍നുപിരാവിര്‍ വികസിപ്പിച്ചെടുത്തത്. ഗുരുതര രോഗസാധ്യതയുള്ള മുതിര്‍ന്നവരില്‍ മരുന്ന് ഉപയോഗിക്കാന്‍ യു.എസ്. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും ഇതിന് അനുമതി നല്‍കിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.