CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 39 Minutes 7 Seconds Ago
Breaking Now

സ്ത്രീകളുടെ സൗഹൃദ കൂട്ടായ്മ സ്‌നേഹവീട് ബ്രോംലിയില്‍ ആരംഭിച്ചു

സ്ത്രീകളുടെ സൗഹൃദ കൂട്ടായ്മയായ സ്‌നേഹവീട് മെയ് 25ന് ശനിയാഴ്ച സെന്റ് ജോസഫ്‌സ് കാത്തലിക് ചര്‍ച്ച് വികാരി CANON TOM McHugh ഉദ്ഘാടനം ചെയ്തു.

സെന്റ് ജോസഫ്‌സ് പാരിഷ് ഹാളില്‍ ഒത്തുകൂടിയ ഈ സൗഹൃദ കൂട്ടായ്മയില്‍ ജാതി മത ഭേദമന്യേ ബ്രോംലിയിലും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി സ്ത്രീകളുടെ ദീര്‍ഘനാളത്തെ പരിശ്രമത്തിന്റെ ഫലമായിരുന്നു.ജനറല്‍ കോര്‍ഡിനേറ്റര്‍ നില്‍ജോ റോയ് സ്വാഗതമരുളി ആരംഭിച്ച സ്ത്രീകളുടെ സൗഹൃദ കൂട്ടായ്മയ്ക്ക് ഫാ. സജു പിണക്കാട്ട്‌ ആശംസകള്‍ നല്‍കി. തുടര്‍ന്ന് പ്രവാസ ജീവിതത്തില്‍ മലയാളി സ്ത്രീ സമൂഹത്തിന്റെ ആനുകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു.

പാസ്‌പോര്‍ട്ടിന്റെ നിറം നോക്കിയും വിസയുടെ കാലാവധി നോക്കിയും സ്‌നേഹത്തിനും സൗഹൃദത്തിനും ചിലപ്പോഴൊക്കെ മാനങ്ങള്‍ നിശ്ചയിക്കുന്ന പ്രവാസ ജീവിതത്തില്‍ സ്‌നേഹവീട് എല്ലാ യുവതികള്‍ക്കും അമ്മമാര്‍ക്കും സൗഹൃദത്തിന്റെയും ഇടമൊരുക്കുന്നു. വ്യക്തമായ കാഴ്ചപ്പാടുകളും ലക്ഷ്യങ്ങളും പ്രവര്‍ത്തന മേഖലകളുമുള്ള സ്‌നേഹവീട് കുടുംബ ജീവിതത്തിന്റെ മഹത്വവും വിശുദ്ധിയും കാത്തുസൂക്ഷിക്കാനുള്ള പ്രോത്സാഹനവും പ്രതിസന്ധികളുടെ നിഴലുകളില്‍ തണലായും നിലകൊള്ളുന്നു.കൂട്ടായ്മ ഒരുക്കിയ കലാവിരുന്ന് സ്ത്രീകളുടെ നൈസര്‍ഗിക കഴിവുകളുടെ വിരുന്നൊരുക്കലായിരുന്നു. ഇത്തരം സൗഹൃദ കൂട്ടായ്മകള്‍ ലണ്ടനിലും പരിസരത്തും രൂപപ്പെടട്ടെ എന്ന ആഗ്രഹത്തോടെ സ്‌നേഹവീടിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി പത്തംഗ കമ്മിറ്റിക്ക് രൂപം കൊടുത്തു.

സ്നേഹവീടിനെക്കുറിച്ച് കൂടുതൽ അറിയുവാൻ സന്ദർശിക്കുക

facebook.com/snehaveedubromely  




കൂടുതല്‍വാര്‍ത്തകള്‍.