CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 8 Minutes 40 Seconds Ago
Breaking Now

ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റില്‍ പോസിറ്റീവായാല്‍ ഇനി പിസിആര്‍ ടെസ്റ്റില്ല ; ഏഴു ദിവസം ക്വാറന്റൈനിലേക്ക് പോകണം ; തെറ്റായ ഫലത്തിന്റെ പേരില്‍ ക്വാറന്റൈന്‍ അനുഭവിക്കേണ്ടിവരുമെന്ന ആശങ്കയില്‍ യാത്രക്കാര്‍

നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍വരികയാണ്.

കോവിഡ് വ്യാപനം രൂക്ഷമായിരിക്കേ ടെസ്റ്റിങ്ങ് രീതികളും ക്വാറന്റൈനും ഉള്‍പ്പെടെ കോവിഡ് പ്രോട്ടോക്കോളില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയാണ്. ഇപ്പോഴിതാ ലാറ്ററല്‍ ഫ്‌ളോോ പരിശോധനയില്‍ കോവിഡ് പോസിറ്റീവായാല്‍ ഇനി പിസിആര്‍ ടെസ്റ്റ് നടത്തി ഫലം കൃത്യമാണോയെന്ന് പരിശോധിക്കാനാകില്ല. ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റില്‍ പോസിറ്റീവായാല്‍ ഏഴു ദിവസം ക്വാറന്റൈനിലേക്ക് പോകണം. നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍വരികയാണ്.

തെറ്റായ ഫലത്തിന്റെ പേരില്‍ വീട്ടിലിരിക്കേണ്ട അവസ്ഥ വരുമെന്ന ആശങ്കയിലാണ് പലരും .ലാറ്ററല്‍ പരിശോധനയില്‍ പോസിറ്റീവായവര്‍ പിസിആര്‍ പരിശോധിക്കുമ്പോള്‍ ചിലപ്പോള്‍ നെഗറ്റീവാകാറുണ്ട്. ഒമിക്രോണ്‍ വ്യാപന സമയത്ത് ലാറ്ററല്‍ ഫ്‌ളോ പരിശോധന നടത്തി പോസിറ്റീവായ കൂടുതല്‍ പേര്‍ക്കും വൈറസ് ബാധ ഉണ്ടാകുമെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറയുന്നത്.

മൂവായിരത്തില്‍ ഒന്ന് വീതം ഫലം തെറ്റാകുമെന്നാണ് എന്നാല്‍ മറുപക്ഷം. ഒമിക്രോണ്‍ ബാധയുള്ളവര്‍ക്ക് ചിലപ്പോള്‍ ലാറ്ററല്‍ ഫ്‌ളോ പരിശോധനയില്‍ ഫലം നെഗറ്റീവായി കാണിക്കാറുണ്ട്.

പിസിആര്‍ ടെസ്റ്റിങ്ങ് തിരക്ക് കുറക്കാനാണ് പുതിയ നീക്കം. ലക്ഷണമില്ലെങ്കിലും ലാറ്ററല്‍ ഫ്‌ളോ പരിശോധനയില്‍ പോസിറ്റീവായാല്‍ ക്വാറന്റൈനില്‍ പ്രവേശിക്കണം.




കൂടുതല്‍വാര്‍ത്തകള്‍.