മക്കളെ ഉപേക്ഷിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം നാടുവിട്ട യുവതികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവാക്കളും പോലീസിന്റെ പിടിയില്‍. പള്ളിക്കല്‍ ഹീബ മന്‍സിലില്‍ ജീമ(29), ഇളമാട് ചെറുവക്കല്‍, വെള്ളാവൂര്‍ നാസിയ മന്‍സില്‍ നാസിയ(28) എന്നിവരാണ് മക്കളെ ഉപേക്ഷിച്ച് നാടുവിട്ടത്.
വര്‍ക്കല രഘുനാഥപുരം ബി.എസ്.മന്‍സിലില്‍ ഷാന്‍ഷൈന്‍(38), കരുനാഗപ്പള്ളി, തൊടിയൂര്‍, മുഴങ്ങോട് മീനത്തോട്ടത്തില്‍വീട്ടില്‍ റിയാസ്(34) എന്നിവരുടെ കൂടെയാണ് വീട്ടമ്മമാര്‍ കടന്നുകളഞ്ഞത്. നാലുപേരുമാണ് പള്ളിക്കല്‍ പോലീസിന്റെ പിടിയിലായത്. 26ന് രാത്രി 9.30നാണ് അടുത്ത ബന്ധുക്കള്‍ കൂടിയായ സ്ത്രീകള്‍ നാടുവിട്ടത്.
ജീമ, ഒന്നര, നാല്, പന്ത്രണ്ട് വയസ്സുകളുള്ള മൂന്ന് പെണ്മക്കളെയാണ് ഉപേക്ഷിച്ചത്. നാസിയ ആകട്ടെ, അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയും. ഇരുവരുടെയും ഭര്ത്താക്കന്മാര് ഗള്‍ഫിലാണ്. പിടിയിലായ സുഹൃത്തുക്കളിലെ ഷൈന്‍ ഇത്തരത്തില്‍ ഭര്‍ത്താവും കുട്ടികളുമുള്ള അഞ്ച് സ്ത്രീകളെ കൂട്ടിക്കൊണ്ട് പോയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇയാളുടെ പേരില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.
കുട്ടികളെ ഉപേക്ഷിച്ചിറങ്ങിയ സ്ത്രീകള്‍ അയല്‍വാസികളില്‍ നിന്ന് 50,000 രൂപ കടം വാങ്ങിയിരുന്നു. ഈ തുകയുമായി നാലുപേരും ചേര്‍ന്ന് ബെംഗളൂരു, മൈസൂര്‍, ഊട്ടി, കോയമ്പത്തൂര്‍, തെന്മല, കുറ്റാലം എന്നിവിടങ്ങളില്‍ കറങ്ങിയിരുന്നതായും പോലീസ് പറഞ്ഞു. അതേസമയം, ഉപേക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളുടെ മനോനിലയും, ആരോഗ്യവും നഷ്ടപ്പെട്ടു. കുടുംബക്കാരുടെ പരാതിയെ തുടര്‍ന്ന് വിശദമായ അന്വേഷണത്തിനൊടുവില്‍ പോലീസ് സംഘം തെന്മലയിലെ ഒരു റിസോര്‍ട്ടില്‍ നിന്നാണ് പ്രതികളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.
സ്ത്രീകളെ കാട്ടിക്കൊടുക്കുന്നതിനായി ബന്ധുക്കളോട് ഷൈനും റിയാസും ചേര്‍ന്ന് രണ്ടു ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായും, പണ സമ്പാദിക്കാനായി സ്ത്രീകളെ വശീകരിച്ച് കടത്തിക്കൊണ്ടു പോയി ലൈംഗിക ചൂഷണം നടത്തുകയും, ബന്ധുക്കളില്‍ നിന്ന് പണം ആവശ്യപ്പെടുന്നതുമായ ക്രിമിനല്‍ സ്വഭാവക്കാരാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി.