CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 24 Minutes 40 Seconds Ago
Breaking Now

ഡ്യൂക്കിനെ പൊളിച്ചടുക്കാന്‍ പ്രതിജ്ഞയെടുത്ത് വിര്‍ജിനിയ റോബര്‍ട്‌സ്; രാജകുമാരന്‍ ജയിലില്‍ കിടക്കേണ്ടവനെന്ന് വിശ്വസിച്ച് എപ്സ്റ്റീന്റെ ലൈംഗിക അടിമ; ആന്‍ഡ്രൂവിനെ മാനസികമായി തകര്‍ക്കുന്നത് ധാരാളം; ഇരയെ കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമം തുടങ്ങി

സൈനിക, രാജകീയ പദവികള്‍ പിടിച്ചെടുത്ത് രാജകുമാരനെ സാധാരണക്കാരനാക്കിയാണ് കോടതിയിലേക്ക് അയയ്ക്കുന്നത്

ആന്‍ഡ്രൂ രാജകുമാരന്റെ ജീവിതം തകര്‍ത്ത്, നയാപൈസ കൈയില്‍ ഇല്ലാത്ത അവസ്ഥയില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് ലൈംഗിക ആരോപണം ഉന്നയിച്ച വിര്‍ജിനിയ റോബര്‍ട്‌സ്. ഇരയെ കുറ്റപ്പെടുത്തി രക്ഷപ്പെടാനുള്ള നീക്കങ്ങള്‍ നടത്തുന്ന ഡ്യൂക്കിന്റെ നിയമ സംഘത്തെ രോഷാകുലരായ വനിതാ സുരക്ഷാ പ്രവര്‍ത്തകര്‍ നിശിതമായാണ് വിമര്‍ശിക്കുന്നത്. 

ഇര വിര്‍ജിനിയയുടെ മെന്റല്‍ ഹെല്‍ത്ത് രേഖകള്‍ വേണമെന്നാണ് ആന്‍ഡ്രൂവിന്റെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ഭര്‍ത്താവ് റോബര്‍ട്ട്, സൈക്കോളജിസ്റ്റ് ഡോ. ജൂഡിത്ത് ലൈറ്റ്ഫൂട്ട് എന്നിവരെ ചോദ്യം ചെയ്യാനും ലക്ഷ്യമിടുന്നു. Lieutenant General Sir George Norton (pictured) is understood to be favourite to replace the Duke of York, who was last week stripped of all his military titles, to lead Trooping the Colour

റോബര്‍ട്‌സിനെ ലൈംഗിക പീഡനത്തിനും, ബലാത്സംഗത്തിനും ഇരയാക്കിയെന്ന ആരോപണങ്ങളെ തെറ്റായ ഓര്‍മ്മകളെ ചോദ്യം ചെയ്യാനാണ് അഭിഭാഷകരുടെ നീക്കം. എന്നാല്‍ ഡ്യൂക്കിന്റെ ലീഗല്‍ ടീം നടത്തുന്ന ഈ നീക്കങ്ങളെ നിയമവിദഗ്ധരും, വനിതാ സുരക്ഷാ വിദഗ്ധരും വിമര്‍ശിക്കുന്നു. 

ഇത് ഇരയെ കുറ്റക്കാരിയാക്കുന്ന തരത്തിലുള്ള നീക്കമാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ആന്‍ഡ്രൂ ജയിലില്‍ കിടക്കേണ്ട വ്യക്തിയാണെന്ന് തന്നെയാണ് റോബര്‍ട്‌സിന്റെ വിശ്വാസം. എന്നിരുന്നാലും ഇയാളെ മാനസികമായ തകര്‍ക്കുന്നത് ഇതിന്റെ ഫലം ചെയ്യുമെന്നാണ് ഇരയുടെ വിശ്വാസം, യുവതിയുടെ ലീഗല്‍ ടീമുമായി ബന്ധപ്പെട്ട ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നു. 

ഇതിനകം തന്നെ ആന്‍ഡ്രൂവിന്റെ അവസ്ഥ മോശമായിട്ടുണ്ട്. സൈനിക, രാജകീയ പദവികള്‍ പിടിച്ചെടുത്ത് രാജകുമാരനെ സാധാരണക്കാരനാക്കിയാണ് കോടതിയിലേക്ക് അയയ്ക്കുന്നത്. ന്യൂയോര്‍ക്ക് ജഡ്ജ് ലൈംഗിക പീഡന കേസ് വിചാരണയിലേക്ക് നീക്കാന്‍ ഉത്തരവിട്ടതോടെയാണ് രാജ്ഞി ഈ പിടിച്ചെടുക്കല്‍ നടത്തിയത്. കരഞ്ഞ് കൊണ്ടാണ് തന്റെ സ്ഥാനമാനങ്ങള്‍ നഷ്ടമാകുന്ന വിവരം ആന്‍ഡ്രൂ ശ്രവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 




കൂടുതല്‍വാര്‍ത്തകള്‍.